മഡ്രിഡ് മുതല്‍ നേപ്പാള്‍ വരെ... സൈക്കിളില്‍ ലോകം ചുറ്റി സെല്‍മോ

മസ്കത്ത്: സൈക്കിള്‍ ചക്രങ്ങളിലൂടെ വിവിധ നാടുകളുടെ സംസ്കാരങ്ങളെ തൊട്ടറിയുകയാണ് സ്പെയിന്‍ സ്വദേശി സെല്‍മോ. യൂറോപ്യന്‍ ഉപഭൂഖണ്ഡമായ സ്പെയിനില്‍നിന്ന് 19 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ സൈക്കിള്‍ പ്രയാണം ഒമാനിലത്തെി നില്‍ക്കുന്നു. ഏഴുമാസം മുമ്പാണ് മഡ്രിഡില്‍നിന്ന് ഈ 45കാരന്‍െറ യാത്ര തുടങ്ങിയത്. നേപ്പാളാണ് ലക്ഷ്യം. ഇറ്റലി, റുമേനിയ, തുര്‍ക്കി, ഇറാഖ്, സൗദി അറേബ്യ, അബൂദബി തുടങ്ങി നിരവധി പ്രദേശങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ ഒമാനിലത്തെിയത്. വിവിധ നാടുകളുടെ സംസ്കാരവും പൈതൃകവും പകര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി യാത്രതിരിച്ച സെല്‍മോ സൈക്കിളില്‍ ഗ്രാമാന്തരങ്ങളില്‍ ചുറ്റി സാധാരണ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനാണ് ഏറെ ഇഷ്ടപ്പെടുന്നത്. രാത്രികാലങ്ങളില്‍ താല്‍ക്കാലിക ടെന്‍റിലാണ് താമസം. ആഹാരത്തിനും മറ്റു ചെലവുകള്‍ക്കുമായി തുച്ഛമായ തുകയാണ് ചെലവിടുന്നതും. 
17 മാസം കൊണ്ട് നേപ്പാളിലത്തെി യാത്ര അവസാനിപ്പിക്കാനാണ് ലക്ഷ്യം. സൂറിലത്തെിയ സെല്‍മോയെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ജഹാംഗീര്‍ പഴവിളയും സുഹൃത്തുക്കളും സ്വീകരിച്ചു. 
യാത്രക്കിടയില്‍ കണ്ടുമുട്ടിയ മലയാളികള്‍ കേരളത്തെ കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിലത്തെിയാല്‍ കേരളവും സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ടെന്നും സെല്‍മോ പറഞ്ഞു. 
ഒമാന്‍െറ സൗന്ദര്യവും സംസ്കാരവും ഏറെ ഇഷ്ടപ്പെട്ടു. അവസരം കിട്ടിയാല്‍ ഒരിക്കല്‍കൂടി ഒമാനില്‍ വരണമെന്നുണ്ട്. ഒമാനില്‍നിന്നും ദുബൈ, ഇറാന്‍, ഉസ്ബകിസ്താന്‍, കിര്‍ഗിസ്താന്‍, ചൈന, ലാവോസ്, കംബോഡിയ, വിയറ്റ്നാം, തായ്ലന്‍ഡ്, മ്യാന്‍മര്‍, ബംഗ്ളാദേശ്, ഇന്ത്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് നേപ്പാളിലത്തെും വിധമാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. 
നേപ്പാളില്‍ കറങ്ങിയ ശേഷം വിമാനമാര്‍ഗം സ്പെയിനിലേക്ക് തിരിക്കാനാണ് പരിപാടി.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.