ജയലളിതയുടെ വിയോഗം: പ്രവാസലോകത്തും  അനുശോചനപ്രവാഹം

മസ്കത്ത്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ സങ്കടത്തിലാഴ്ത്തി. സമൂഹത്തിന്‍െറ വിവിധ മേഖലകളിലുള്ളവര്‍ ജയയുടെ മരണത്തില്‍ അനുശോചിച്ചു. ഭരണരംഗത്തെ കരുത്തുറ്റ സ്ത്രീസാന്നിധ്യമാണ് അവരുടെ മരണത്തിലൂടെ നഷ്ടമായതെന്ന് പലരും അനുസ്മരിച്ചു. 
കൃത്യമായ തീരുമാനമെടുക്കുന്നതില്‍ വിജയിച്ച ഭരണാധിപയായിരുന്നു ജയലളിതയെന്ന് തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എന്‍.ടി.ജെ) വൈസ് പ്രസിഡന്‍റ് എസ്. നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍െറ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വലിയ പങ്കാണ് വഹിച്ചത്. എല്ലാ സമുദായങ്ങളെയും അവര്‍ തുല്യ നീതിയോടെ സമീപിച്ചു. ജയലളിതയുടെ മരണം കനത്ത നഷ്ടമാണ് തമിഴ്ജനതക്ക് സൃഷ്ടിച്ചിരിക്കുന്നത്. അതീവ ദു$ഖിതരെങ്കിലും ശാന്തമായി തമിഴ് ജനത വിധിയെ സ്വീകരിച്ചിരിക്കുന്നുവെന്നും നിസാമുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 
പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കിയതിനാലാണ് ജയലളിതയെന്ന മുഖ്യമന്ത്രിയെ തമിഴ് ജനത നെഞ്ചിലേറ്റുന്നതെന്ന് മത്ര തശ്കീലില്‍ അക്കൗണ്ടന്‍റായി ജോലിചെയ്യുന്ന രാമേശ്വരം സ്വദേശി കപില്‍ പറഞ്ഞു. അഞ്ചുരൂപക്ക് വയറുനിറച്ച് ശാപ്പാടും തുച്ഛമായ വിലക്ക് ഭക്ഷണസാധനങ്ങളും ലഭ്യമാക്കിയ അമ്മ മരിച്ചാലും ജനമനസ്സുകളില്‍നിന്ന് വിട്ടുപോകില്ളെന്ന് മത്രയില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന ശങ്കര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ആകാശവാണി കാഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഏഷ്യാനെറ്റ് ചാനലിന് ജയലളിതയുമായി നടത്തിയ അഭിമുഖം വളരെ നല്ല ഓര്‍മയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസുഫ് പറഞ്ഞു. 
വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുക. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തമായ ഒരു സ്ത്രീസാന്നിധ്യമായിരുന്നു ജയലളിതയെന്നും കബീര്‍ യൂസുഫ് പറഞ്ഞു. സാധാരണക്കാരെ അതിരറ്റ് സ്നേഹിക്കുന്ന അമ്മയുടെ വിയോഗവാര്‍ത്ത വിശ്വസിക്കാനാവുന്നില്ളെന്നും അമ്മ സുഖംപ്രാപിച്ച് തിരിച്ചുവരുമെന്ന് തന്നെയാണ് കരുതിയതെന്നും മുറാദ് ജുമാ കാര്‍പെറ്റ് കടയില്‍ ജോലിചെയ്യുന്ന വെല്ലൂര്‍ സ്വദേശി അക്ബര്‍ പറഞ്ഞു. 
വീടും വീട്ടുപകരണങ്ങളും നല്‍കി സഹായിക്കുന്ന അമ്മയെ മറക്കാനാകില്ളെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് വോട്ട് ചെയ്യുന്ന വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഭരണം കൈയാളുന്നതിനാലാണ് വര്‍ധിച്ച ജനപിന്തുണ ജയലളിതക്ക് ലഭിക്കുന്നതെന്ന് മത്ര ത്വാലിബ് ബില്‍ഡിങ്ങില്‍ ടെയ്ലറായ തിരുപ്പൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് പറഞ്ഞു. ഇത്തവണ അധികാരമേറ്റതോടെ കൂടുതല്‍ ജനപ്രിയ പദ്ധതികളാണ് അവര്‍ നടപ്പില്‍ വരുത്തിയത്. 
ജനപിന്തുണ വര്‍ധിക്കാന്‍ അതും കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ന്യായവില ഹോട്ടലുകള്‍ സ്ഥാപിച്ചതും നിര്‍ധന യുവതി-യുവാക്കള്‍ക്ക് സ്വന്തം ചെലവില്‍ വിവാഹം നടത്തിക്കൊടുത്തതുമൊക്കെയാണ് അമ്മ ജനമനസ്സുകളില്‍ ഇടംനേടാന്‍ കാരണമായതെന്ന് മുസ്തഫ ജാവേദ് എക്സ്ചേഞ്ചില്‍ ജീവനക്കാരനായ കതിര്‍വേലു അഭിപ്രായപ്പെട്ടു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.