മലപ്പുറം തെയ്യാല സ്വദേശി സഹമില്‍ കാറിടിച്ച് മരിച്ചു

സൂര്‍ (മസ്കത്ത്): മലപ്പുറം തെയ്യാല സ്വദേശി ഒമാനിലെ സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒമാനില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ചിറ്റമ്പലം ചേക്കുട്ടിയാണ് (64) മരിച്ചത്. ചൊവ്വാഴ്ച സഹം റൗണ്ടെബൗട്ടില്‍ റോഡ് മുറിച്ചുകടക്കവേ സ്വദേശി പൗരന്‍ ഓടിച്ച കാര്‍ ചേക്കുട്ടിയെ ഇടിക്കുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.  സൊഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകനായ ശിഹാബ് വാളക്കുളം അറിയിച്ചു. 20 വര്‍ഷത്തോളമായി ഹോട്ടല്‍ മേഖലയില്‍ ജോലിനോക്കുന്ന ചേക്കുട്ടി ഈയിടെയാണ് സഹമിലെ സ്വകാര്യസ്ഥാപനത്തില്‍ പാചകക്കാരനായി ചേര്‍ന്നത്. ഭാര്യ: കദിയാമു. മക്കള്‍: ഫിറോസ്, മുനീറ.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.