മസ്കത്ത്: തിയറ്റര്‍ ഗ്രൂപ് മസ്കത്തിന്‍െറ രണ്ടാമത് നാടകമായ ‘മുടിയനായ പുത്രന്‍’ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് തുടങ്ങുമെന്നറിയിച്ച നാടകത്തിന് അഞ്ചിന് മുമ്പുതന്നെ ആളുകളത്തെിത്തുടങ്ങിയിരുന്നു. 1957ല്‍ തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച നാടകം കേരളത്തിന്‍െറ സാമൂഹിക-സാംസ്കാരിക രംഗത്തെ ത്രിമൂര്‍ത്തികളായ തോപ്പില്‍ ഭാസി, ദേവരാജന്‍, ഒ.എന്‍.വി എന്നിവര്‍ക്കുള്ള ബാഷ്പാഞ്ജലിയായാണ് റൂവി അല്‍ ഫലാജ് ഹോട്ടലില്‍ ഒരുക്കിയ വേദിയില്‍ അവതരിപ്പിച്ചത്.
സീറ്റുകള്‍ മുഴുവന്‍ നിറഞ്ഞതോടെ പുറത്ത് ഹൗസ് ഫുള്‍ ബോര്‍ഡ് വെച്ചിരുന്നു. ചിലര്‍ നിലത്തിരുന്നാണ് നാടകം വീക്ഷിച്ചത്. നാടകത്തിന് മുന്നോടിയായി നാടകപ്രവര്‍ത്തകരെയും മറ്റും ആദരിച്ചു. തോപ്പില്‍ ഭാസിയുടെ മകനായ തോപ്പില്‍ സോമനെ നാടക സംവിധായകന്‍ കെ.പി.എ.സി അന്‍സാര്‍ ഇബ്രാഹിമും ‘മുടിയനായ പുത്രന്’ രംഗപടം ഒരുക്കിയ പ്രശസ്ത ആര്‍ട്ടിസ്റ്റ് സുജാതനെ കൊച്ചിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടര്‍ ജഗജിത് പ്രഭാകറും പൊന്നാടയണിയിച്ചു.
കെ.പി.എ.സി അന്‍സാര്‍ ഇബ്രാഹീമിന് തോപ്പില്‍ സോമനും ഗിരിജ ബേക്കര്‍ക്ക് സുജാതന്‍ മാസ്റ്ററും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് മസ്കത്ത് ജനറല്‍ മാനേജര്‍ മുഹമ്മദ് ശാക്കിറിന് തോപ്പില്‍ സോമനും മെമന്‍േറാ സമ്മാനിച്ചു.
തിയറ്റര്‍ ഗ്രൂപ് മസ്കത്ത് 2015 ഡിസംബറില്‍ കെ.പി.എ.സിയുടെ വിഖ്യാത നാടകമായ ‘അശ്വമേധം’ രംഗത്തത്തെിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.