തിരുവനന്തപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി

മത്ര: തിരുവനന്തപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. ചിറയിന്‍കീഴ് പുതുക്കരി ആറ്റുവരമ്പില്‍ വീട്ടില്‍ പരേതനായ നടേശന്‍െറ മകന്‍ ഷിബുവാണ് (45) മരിച്ചത്. നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനായ ഷിബുവിനെ അല്‍ ഹെയിലിലെ ജോലി സൈറ്റിനോട് ചേര്‍ന്ന താമസസ്ഥലത്ത് ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് തൂങ്ങിയനിലയില്‍ കണ്ടത്തെിയത്. മറ്റു തൊഴിലാളികളെല്ലാം ജോലിക്കായിപോയപ്പോഴാണ് സംഭവം. മത്രയില്‍ കഴിഞ്ഞമാസം ആദ്യം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ ചിറയിന്‍കീഴ് സ്വദേശി സത്യന്‍െറ സഹോദരിയുടെ മകനാണ് ഷിബു. മൃതദേഹത്തെ അനുഗമിച്ച് നാട്ടിലേക്ക് പോയ ഷിബു പത്തുദിവസത്തിന് ശേഷമാണ് തിരിച്ചത്തെിയത്. അന്വേഷണഭാഗമായി പൊലീസ് ഷിബുവിനെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചിരുന്നു. 
തുടര്‍ന്ന്, ഷിബു മനോവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 
20 കൊല്ലത്തോളമായി ഷിബു ഒമാനിലുണ്ട്.  ശിവന്ദരമണി (സിമി) ഭാര്യയും യശോദ മാതാവുമാണ്. രണ്ട് ആണ്‍മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയാണെന്ന് മസ്കത്തിലുള്ള ഭാര്യാ സഹോദരന്‍ കുമാര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.