സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ  സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നു

മസ്കത്ത്: ഒമാനിലെ സോഷ്യല്‍മീഡിയ ഉപഭോക്താക്കളെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബ്ളാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍െറ പശ്ചാത്തലത്തില്‍ പ്രത്യേക വിഭാഗം രൂപവത്കരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഐ.ടി വിദഗ്ധരുടെ സഹായത്തോടെ ഇത്തരം കുറ്റവാളികളെ വലയിലാക്കുകയാണ് പ്രത്യേക വിഭാഗത്തിന്‍െറ ലക്ഷ്യം.  ഉപഭോക്താക്കളെ ആദ്യം വലയിലാക്കുന്ന സൈബര്‍ ക്രിമിനലുകള്‍ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തിയശേഷം വന്‍തുക ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പ്രശ്നങ്ങളില്‍ കുടുങ്ങിയവര്‍ പണം നല്‍കാന്‍നില്‍ക്കാതെ തങ്ങളെ സമീപിക്കണമെന്ന് ആര്‍.ഒ.പി നിര്‍ദേശിച്ചു. ഭീഷണികള്‍ ഉയരുന്നപക്ഷം പൊലീസ് സഹായിക്കും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളില്‍ പൊലീസ് കഴിഞ്ഞകാലങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. നിരന്തര ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2014 മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തലുകള്‍ കുറഞ്ഞതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.