???????

വാഹനാപകടത്തില്‍  മലയാളി മരിച്ചു

മസ്കത്ത്: വാഹനാപകടത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വെട്ടൂര്‍ സ്വദേശി അഭിലാഷ് ഗോപാലന്‍ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ സൂറിനും അല്‍കാമിലിനും ഇടയില്‍ ഫലജിന് അടുത്തായിരുന്നു അപകടം. 
അല്‍ സീര്‍ കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്ന അഭിലാഷ് സഞ്ചരിച്ച യാരീസ് കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. 
എട്ടു വര്‍ഷമായി അഭിലാഷ് ഒമാനില്‍ എത്തിയിട്ട്. മൂന്നുവര്‍ഷം മുമ്പാണ് അല്‍സീറില്‍ ജോലിക്ക് കയറിയത്. അല്‍ കാമിലില്‍ ആയിരുന്നു താമസം. മുമ്പ് അല്‍മഹാ പെട്രോള്‍ സ്റ്റേഷനിലായിരുന്നു ജോലി. ഭാര്യ: സൗമ്യ. മക്കള്‍: ആദിത്യന്‍, അനന്യ. അവധിക്ക് ഒമാനിലത്തെിയ കുടുംബം കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് തിരിച്ചുപോയത്. 
സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ഇന്നാരംഭിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.