മസ്കത്ത്: നിസ്വയില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. കണ്ണൂര്‍ കൂട്ടുപുഴ പടിയൂര്‍ കക്കാപൊയില്‍ വേലായുധന്‍ നായരുടെ മകന്‍ റോജിയുടെ (40) മൃതദേഹമാണ് കണ്ടത്തെിയത്. ബഹ്ലയില്‍ ഗ്യാരേജ് നടത്തിവരുകയായിരുന്ന റോജിയെ ശനിയാഴ്ച ഉച്ച മുതലാണ് കാണാതായത്. പതിവുപോലെ സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങാനെന്ന് പറഞ്ഞ് കടയില്‍ നിന്നിറങ്ങിയതാണ്.
അന്ന് ഉച്ചക്ക് 12.30ക്ക് ഭാര്യയെ വിളിച്ചിരുന്നു. തുടര്‍ന്ന് ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചക്കാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്തെിയത്. നിസ്വ ഇന്ത്യന്‍ സ്കൂളിന് എതിര്‍വശത്തുള്ള ടിംസ സനാഇയക്ക് ഉള്‍വശത്തുള്ള മരത്തില്‍ വാഹനത്തിന്‍െറ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തെിയത്.
വാഹനം മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. പ്രധാന റോഡില്‍നിന്ന് 15 മിനിറ്റോളം വാഹനത്തില്‍ സഞ്ചരിച്ചാല്‍ മാത്രമേ ഇവിടെയത്തെുകയുള്ളൂ.
അമ്മ കോമള, ഭാര്യ: രമ്യ. മകന്‍: അഭിനന്ദ്. കുടുംബസമേതം ഒമാനിലായിരുന്നു താമസം. മകന്‍ അഭിനന്ദ് ഇന്ത്യന്‍ സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയാണ്. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.