ഫീസ് വര്‍ധനവിനെച്ചൊല്ലി മസ്കത്ത്  സ്കൂള്‍ എസ്.എം.സി യോഗത്തില്‍ ബഹളം

മസ്കത്ത്: രക്ഷാകര്‍ത്താക്കളുടെ നട്ടെല്ളൊടിക്കുന്ന ഫീസ് വര്‍ധനയെ ചൊല്ലി മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ എസ്.എം.സി യോഗത്തില്‍ ബഹളം. 
ചൊവ്വാഴ്ച വൈകീട്ട് നടന്ന യോഗത്തില്‍ നൂറോളം രക്ഷാകര്‍ത്താക്കളാണ് പങ്കെടുത്തത്. ആക്ടിങ് എസ്.എം.സി ചെയര്‍മാന്‍ റിട്ട. കേണല്‍ ശ്രീധര്‍ ചിതാലെയുടെ അധ്യക്ഷതയിലായിരുന്നു യോഗം. നാലു റിയാലാണ് ഫീസ് വര്‍ധിപ്പിച്ചത്. രക്ഷാകര്‍ത്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍നിന്ന് ഒരു റിയാല്‍ കുറച്ചിരുന്നു. മൂന്നു റിയാലിന്‍െറ വര്‍ധനയും അംഗീകരിക്കാന്‍ കഴിയില്ളെന്നും ഇനിയും കുറക്കണമെന്നുമാണ് എസ്.എം.സി യോഗത്തിനത്തെിയവര്‍ ആവശ്യപ്പെട്ടത്. 
ഒരു നിയന്ത്രണവുമില്ലാതെയുള്ള ചെലവഴിക്കലാണ് പ്രശ്നകാരണമെന്ന് രക്ഷാകര്‍ത്താക്കള്‍ ചൂണ്ടിക്കാണിച്ചു. 9500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ മൂന്നു റിയാല്‍ വര്‍ധനവിലൂടെ കഴിഞ്ഞമാസം 27,000 റിയാലിന്‍െറ അധിക വരുമാനം ലഭിച്ചു. ഈ തുക എന്തിനാണ് ചെലവഴിച്ചതെന്ന് ബോധ്യപ്പെടുത്തണമെന്നും രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. 
ചെലവുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നടത്തുകയാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള പ്രഥമ വഴി. സ്കൂളിന്‍െറ കണക്കുകള്‍ മൂന്നാം കക്ഷിയെകൊണ്ട് ഓഡിറ്റ് ചെയ്യിക്കുക, വേണമെങ്കില്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടുക എന്നീ നിര്‍ദേശങ്ങളും രക്ഷാകര്‍ത്താക്കള്‍ യോഗത്തിന് മുന്നില്‍വെച്ചു. 
എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ എല്ലാ മേഖലകളിലും ശമ്പളവും ആനുകൂല്യങ്ങളും കുറക്കുമ്പോള്‍ അധ്യാപകര്‍ക്ക് മാത്രമായി ശമ്പളം വര്‍ധിപ്പിക്കുന്നതിലെ അന്യായത്തെയും ചിലര്‍ ചോദ്യം ചെയ്തു. യോഗം പലപ്പോഴും ബഹളമയമായിരുന്നു. 
രക്ഷാകര്‍ത്താക്കളുടെ വാദങ്ങള്‍ കഴമ്പുള്ളതാണെന്ന് പറഞ്ഞ ആക്ടിങ് ചെയര്‍മാന്‍ ഫീസ് ഇനിയും കുറക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് എസ്.എം.സി യോഗത്തെ അറിയിച്ചു. 
ഫീസ് നാലു റിയാല്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ശക്തമായിരുന്നു. ഫീസ് വര്‍ധന പ്രതിഷേധാര്‍ഹമാണെന്ന് കാട്ടി എസ്.എം.സി അംഗമായ കബീര്‍ യൂസുഫ് മറ്റു മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശം പുറത്തുവന്നതോടെയാണ് ചേരിതിരിവ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന്, രക്ഷാകര്‍ത്താക്കളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ അടക്കം പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.