തൊഴില്‍തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതിന്  പ്രത്യേക കോടതി ആലോചനയില്‍

മസ്കത്ത്: തൊഴില്‍തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക  കോടതി സ്ഥാപിക്കുന്നത് സര്‍ക്കാറിന്‍െറ ആലോചനയിലുണ്ടെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മാനവവിഭവശേഷി മന്ത്രിയുടെ ഉപദേഷ്ടാവ് സൈദ് സലീം അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. 
ജീവനക്കാരുടെ അവകാശവും ക്ഷേമവും ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഇതിന്‍െറ ഭാഗമായാണ് പുതിയ കോടതി സ്ഥാപിക്കുന്നത് പരിഗണിക്കുന്നത്. എന്നാല്‍, ഇത് എന്ന് സ്ഥാപിക്കുമെന്നത് പറയാന്‍ കഴിയില്ല. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരുകയാണെന്നും അല്‍ സാദി പറഞ്ഞു. 
നിലവില്‍ ഒമാനില്‍ തൊഴില്‍തര്‍ക്ക കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി നിലവിലില്ല. സാധാരണ കോടതികളിലാണ് ഇത്തരം കേസുകള്‍ പരിഗണിക്കാറ്. കഴിഞ്ഞ മൂന്നുവര്‍ഷമായി തൊഴില്‍ കേസുകളുടെ എണ്ണത്തില്‍ 483 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായതായി കണക്കുകള്‍ പറയുന്നത്. 
2012ല്‍ 37 കേസുകളുണ്ടായിരുന്നത് 2014ല്‍ 216 കേസുകളായി ഉയര്‍ന്നു. 
പുതിയ തൊഴില്‍നിയമത്തിന്‍െറ കരടില്‍ തൊഴില്‍തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതി എന്നതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്‍ വക്താവ് പറഞ്ഞു. 
ഇത് നിയമകാര്യമന്ത്രാലയത്തിന്‍െറ പരിഗണനയിലാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.