ഒറ്റപ്പെട്ട നിലയില്‍ കണ്ടത്തെിയ  കുഞ്ഞിന്‍െറ മാതാവ് ജി.സി.സി വനിത

മസ്കത്ത്: കഴിഞ്ഞ വെള്ളിയാഴ്ച ബുറൈമി പാര്‍ക്കില്‍ കണ്ടത്തെിയ രണ്ടു വയസ്സുകാരിയുടെ മാതാവ് ജി.സി.സി  വനിതയാണെന്ന് പൊലീസ് പറഞ്ഞു. 
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുഞ്ഞിനെ ഒറ്റപ്പെട്ടനിലയില്‍ കണ്ടത്തെിയതല്ളെന്നും കണ്ടുകിട്ടിയതെന്ന വ്യാജേന പൊലീസില്‍ ഏല്‍പിച്ചതാണെന്നും വ്യക്തമായി. രണ്ടു വയസ്സുകാരിയുടെ മാതാവ് ജി.സി.സി സ്വദേശിനിയാണെന്നും കുഞ്ഞുമായി ഒമാനില്‍ പ്രവേശിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 
ബുറൈമിയിലത്തെിയ വനിത കുഞ്ഞിനെ സുഹൃത്തിന്‍െറ കൈയില്‍ ഏല്‍പിക്കുകയുമായിരുന്നു. പിന്നീട്, നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുവരാമെന്ന് ഒമാനി സ്വദേശിയായ സുഹൃത്തിന് ഉറപ്പുനല്‍കി ഇവര്‍ രാജ്യം വിട്ടു. എന്നാല്‍, നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാതാവ് തിരിച്ചുവരാതായപ്പോള്‍ മറ്റൊരു വനിതയുടെ സഹായത്തോടെ കുഞ്ഞിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 
പാര്‍ക്കില്‍ ഒറ്റപ്പെട്ടനിലയില്‍ കണ്ടത്തെിയതാണെന്നാണ് വനിത പൊലീസിനെ അറിയിച്ചത്. കുഞ്ഞിന്‍െറ പിതാവ് ഒമാനിയല്ളെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 
അതിനിടെ, ബുറൈമിയില്‍ കണ്ടത്തെിയ കുഞ്ഞിന്‍െറ മാതാവ് സൗദി വനിതയാണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിനെ സുഹൃത്തായ ഒമാനി സ്വദേശിയെ സംരക്ഷണ ചുമതല ഏല്‍പിച്ച് മാതാവ് കോടതി നടപടിക്കായി യു.എ.ഇയിലേക്ക് പോയതായും റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് യു.എ.ഇ അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. 
എന്നാല്‍, മാതാവിന്‍െറ മറ്റു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുഞ്ഞിനെ തിങ്കളാഴ്ച പൊലീസിന്‍െറ മേല്‍നോട്ടത്തില്‍ മസ്കത്തിലെ അല്‍ വഫാഖ് കെയര്‍ സെന്‍ററിലേക്ക് മാറ്റി. 
കുഞ്ഞിന്‍െറ ഫോട്ടോയും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നിരവധി കുടുംബങ്ങള്‍ ദത്തെടുക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. നിരവധി സ്വദേശികള്‍ കുഞ്ഞിന് കളിപ്പാട്ടങ്ങളും  ഭക്ഷണവും വസ്ത്രവും നല്‍കിവരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.