ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ മസ്കത്തിലത്തെി

മസ്കത്ത്: ഇന്ത്യന്‍ നാവികസേനയുടെ നാല് യുദ്ധക്കപ്പലുകള്‍ ഒമാനിലത്തെി. ഐ.എന്‍.എസ് ദീപക്, ഡല്‍ഹി, താബര്‍, തൃശൂല്‍ എന്നിവയാണ് മത്രയില്‍ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടത്. മുംബൈ കേന്ദ്രമായുള്ള പടിഞ്ഞാറന്‍ കപ്പല്‍പ്പടയിലെ കപ്പലുകളാണ് ഇവ. 
ഗള്‍ഫ് രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിന്‍െറ അവസാന ഘട്ടമായാണ് ഇവ ഒമാനിലത്തെിയത്. ഇന്ത്യയും ഒമാനും തമ്മിലെ നയതന്ത്രബന്ധത്തിന്‍െറ 60ാം വാര്‍ഷികാചരണം പ്രമാണിച്ച് നാവികസേനയുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തരംഗിണിയും റോയല്‍ ഒമാന്‍ നേവിയുടെ ഷബാബ് കപ്പലും മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് യാത്രതിരിക്കുമെന്ന് കപ്പലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മില്‍ നിലനിന്നിരുന്ന പുരാതന സമുദ്രവ്യാപാരത്തിന്‍െറ ഓര്‍മപുതുക്കിയുള്ള യാത്ര നവംബര്‍ പകുതിയോടെയാകും ഉണ്ടാവുക. ഇന്ത്യന്‍ നാവികസേനയും ഒമാന്‍ നേവിയും സംയുക്തമായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന അഭ്യാസപരിപാടിയായ നസീം അല്‍ ബഹര്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു. ഇതില്‍ റോയല്‍ ഒമാന്‍ നേവി രണ്ട് കപ്പലുകള്‍ വിന്യസിക്കും. പ്രതിരോധരംഗത്തെ സഹകരണത്തിന് ഇന്ത്യയും ഒമാനും തമ്മില്‍ 2005ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. 2010ല്‍ പുതുക്കിയ കരാറിന്‍െറ കാലാവധി ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവിലും ഒമാന്‍ പങ്കെടുക്കും. വിവിധ രാഷ്ട്രങ്ങളില്‍നിന്നായി നൂറോളം കപ്പലുകള്‍ അണിനിരക്കും. കപ്പലുകള്‍ സെപ്റ്റംബര്‍ 22 വരെ മസ്കത്തിലുണ്ടാകും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.