മസ്കത്ത്: രണ്ടു വര്‍ഷത്തെ വിസാ നിരോധം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് റോയല്‍ ഒമാന്‍ പൊലീസ് ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍.
ആര്‍.ഒ.പിയുടെ അധികാരപരിധിയിലുള്ള വിഷയമാണ് ഇതെന്ന് മാനവ വിഭവശേഷി മന്ത്രാലയം എംപ്ളോയ്മെന്‍റ് ഡയറക്ടറേറ്റ് വിഭാഗം മേധാവി സലീം അല്‍ മുഷൈഖിയെ ഉദ്ധരിച്ച് ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ സ്റ്റാറ്റസ് വിഭാഗം ഡയറക്ടറേറ്റ് ജനറലാണ് രണ്ടു വര്‍ഷത്തെ വിസാ നിരോധം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച എന്ത് വിശദീകരണത്തിനും ആര്‍.ഒ.പിയെ സമീപിച്ചാല്‍ മതി. ചില മേഖലകളില്‍ പ്രവാസി തൊഴിലാളികളെ രാജ്യത്തിന് അത്യാവശ്യമാണ്.
ഓരോ വിഭാഗത്തിലെയും തൊഴിലാളികളുടെയും ആവശ്യത്തിന് അനുസരിച്ചാണ് സ്വദേശിവത്കരണ തോത് തീരുമാനിച്ചിരിക്കുന്നത്.
സ്വദേശിവത്കരണം സംബന്ധിച്ച് പരാതികളുള്ള സ്വകാര്യ കമ്പനികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജോലി മാറുന്നതിന് എന്‍.ഒ.സി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ എടുത്തുകളയുന്നത് ആലോചനയിലുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രിയുടെ ഉപദേശകനെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് ദിനപത്രം ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ വ്യാപക ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.