മസ്കത്ത്: പ്രവാസി വീട്ടമ്മയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തവരെ പിടികൂടി. നാല് സ്വദേശികളും രണ്ട് ബംഗ്ളാദേശികളുമാണ് പിടിയിലായവര്‍. സൗത്ത് മബേലയിലായിരുന്നു സംഭവം. പ്രവാസി കുടുംബത്തിന്‍െറ താമസസ്ഥലത്ത് രാത്രി എത്തിയ സ്വദേശികള്‍ പൊലീസാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. വീട്ടിനകത്ത് കയറിയ ഇവര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി ഭാര്യയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അജ്ഞാത സ്ഥലത്തത്തെിച്ചശേഷം വീട്ടമ്മയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഏഷ്യന്‍ വംശജര്‍ക്ക് കൈമാറി. ഇവരും വീട്ടമ്മയെ പീഡിപ്പിച്ചു. കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. പൊലീസ് ചമഞ്ഞ് വീട്ടില്‍ അതിക്രമിച്ചുകയറി പണം തട്ടിയ സംഭവം കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തത്. വാദികബീറില്‍ പത്തനംതിട്ട സ്വദേശിയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. 140 റിയാലാണ് ഇവിടെനിന്ന് നഷ്ടമായത്. സര്‍ക്കാറും പൊലീസും കാര്യക്ഷമമായ നിയമനടപടികള്‍ എടുക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഫ്ളാറ്റുകളില്‍ പട്ടാപ്പകല്‍ മോഷണം നടന്ന സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കന്‍ മബേലയില്‍ ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. 47കാരിയെയാണ് തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി താമസസ്ഥലത്ത് എത്തി വിളിച്ചുണര്‍ത്തിയ സ്വദേശികള്‍ പൊലീസാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഗൃഹനാഥന്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ പോയപ്പോള്‍ ഭാര്യയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാര്‍ഡുമായി വന്നപ്പോള്‍ ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഇദ്ദേഹം ആര്‍.ഒ.പിയില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വദേശികളെ 24 മണിക്കൂറിനകം പിടികൂടി.
ഇവര്‍ വീട്ടമ്മയെ കൈമാറിയവര്‍ അല്‍ഹെയിലിലെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചാണ് ഉപദ്രവിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇവരിലൊരാള്‍ സ്ത്രീയെ വീട്ടില്‍ തിരികെ കൊണ്ടുവന്ന് വിടുകയും ചെയ്തു. 27നും 34നുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍.വീട്ടമ്മ ഇന്ത്യക്കാരിയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.