മസ്കത്ത്: പ്രഥമ ഗള്‍ഫ് കോളജ് സ്കൂള്‍സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വാദികബീര്‍ ഇന്ത്യന്‍ സ്കൂളിന് കിരീടം. മസ്കത്ത് ഇന്ത്യന്‍ സ്കൂളിനെയാണ് വാദികബീര്‍ തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മസ്കത്ത് സ്കൂള്‍ നിര്‍ദിഷ്ട 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിന് 134 റണ്‍സെടുത്തു. മസ്കത്ത് സ്കൂളിനുവേണ്ടി പാരിതോഷ് 46 റണ്‍സെടുത്തു. വാദികബീര്‍ സ്കൂളിനുവേണ്ടി ഇവാന്‍ ജോസഫ് മഞ്ഞിലയും രാഗുല്‍ വിരൂപകും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാദികബീര്‍ സ്കൂളിന് 51 റണ്‍സെടുത്തപ്പോള്‍ നാല് വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന രോഹന്‍ സോളമന്‍ കോശിയും ഹാര്‍ദികുമാണ് വാദികബീറിനെ വിജയത്തിലത്തെിച്ചത്. മാന്‍ ഓഫ് ദി മാച്ചായ ഹാര്‍ദിക് 45 റണ്‍സും രോഹന്‍ സോളമന്‍ 34 റണ്‍സും എടുത്തും. വാദികബീറിലെ ഇവാന്‍ മഞ്ഞിലയാണ് ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.