മസ്കത്ത്: ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ മസ്കത്ത് വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധന. ട്രാന്‍സിറ്റ്, ട്രാന്‍സ്ഫര്‍ യാത്രക്കാരടക്കം 84,66,973 പേരാണ് മസ്കത്ത് വിമാനത്താവളത്തില്‍ ഇറങ്ങുകയും പോവുകയും ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം വരെ യാത്രക്കാരുടെ എണ്ണം 73,12,502 ആയിരുന്നു. വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണം 17 ശതമാനം വര്‍ധിച്ച് 42,74,669 ആയി. കയറിപ്പോയ യാത്രക്കാരുടെ എണ്ണമാകട്ടെ 15 ശതമാനം വര്‍ധിച്ച് 41,64,817 ആയി. ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിനെ കൂടാതെ കുവൈത്ത് എയര്‍ലൈന്‍സ്, ഇത്യോപ്യന്‍ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍വിസ് വര്‍ധിപ്പിച്ചതാണ് യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണം. ചരക്ക് നീക്കത്തിലാകട്ടെ ഒമ്പത് ശതമാനം വര്‍ധനവും ഉണ്ടായി. മൊത്തം 1,10,655 ടണ്‍ ചരക്കാണ് മസ്കത്ത് വിമാനത്താവളത്തില്‍ ഒക്ടോബര്‍ അവസാനം വരെ കൈകാര്യം ചെയ്തത്. സലാലയിലാകട്ടെ യാത്രക്കാരുടെ എണ്ണം 21 ശതമാനം വര്‍ധിച്ച് 8,65,337 ആയി. ചരക്കുനീക്കവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 1021 ടണ്‍ ചരക്ക് കൈമാറ്റം ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 1330 ടണ്ണാണ് കൈകാര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.