മസ്കത്ത്: കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മുസ്ലിംകളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവാദ ആശയങ്ങള്‍ക്കും നവീന ചിന്താഗതികള്‍ക്കും എതിരെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. മലബാറിലേതുപോലെ ദക്ഷിണ കേരളത്തില്‍ സമസ്ത കേരള ജംഇയതുല്‍ ഉലമ ശക്തമല്ലാത്തത് ഇത്തരം പ്രവണതകള്‍ വളരാന്‍ കാരണമായിട്ടുണ്ട്. ‘സമസ്ത: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം’ എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന വാര്‍ഷിക മഹാസമ്മേളനത്തിന്‍െറ പ്രചാരണ ഭാഗമായി മസ്കത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രവണതകളെ തടയുന്നതില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദ നിലപാടുകള്‍ ഉള്ള ചില നേതാക്കള്‍ നയിക്കുന്ന ഇമാംസ് കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ മതപഠന രംഗത്ത് പ്രവര്‍ത്തിക്കുന്നത് ദോഷംചെയ്യും. ഇത് രാഷ്ട്രീയ വിഷയമല്ളെന്നും തികച്ചും മതപരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ആദ്യമായി സമസ്ത കേരള ജംഇയതുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളനം തെക്കന്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നത്. അനാചാരങ്ങള്‍, സമൂഹത്തിലെ മൂല്യച്യുതി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. പൊതുപ്രശ്നങ്ങളില്‍ മുഴുവന്‍ മുസ്ലിം സംഘടനകളുമായി സഹകരിക്കണം എന്നതാണ് സമസ്തയുടെ നയം. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇസ്ലാംമത വിശ്വാസികളും ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. സമ്മേളന പ്രചാരണത്തിന്‍െറ ഭാഗമായി ഒമാന്‍െറ വിവിധ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കെ.കെ. റഫീഖ്, നൗശാദ് മാഹി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ശുഹൈബ് പാപ്പിനിശ്ശേരി, പി.പി. അബ്ദുല്‍ സലാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.