സുല്‍ത്താന്‍െറ പടുകൂറ്റന്‍ ചിത്രം വരച്ച് മലയാളി ശ്രദ്ധേയനാകുന്നു 

മസ്കത്ത്: 75 വയസ്സിലത്തെിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടുള്ള ആദരസൂചകമായി വരച്ച പടുകൂറ്റന്‍ ചിത്രം ശ്രദ്ധേയമാകുന്നു. അസൈബയിലെ സുബൈര്‍ ഫര്‍ണിഷിങ്ങില്‍ ജീവനക്കാരനായ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി അക്ബര്‍ മുഹമ്മദാണ് ചാര്‍ക്കോള്‍ പെന്‍സില്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. 10 മീറ്റര്‍ ഉയരവും അഞ്ചു മീറ്റര്‍ വീതിയുമുള്ള ചിത്രം സുബൈര്‍ ഫര്‍ണിഷിങ്ങിന്‍െറ പ്രധാന ഓഫിസിന് പുറത്ത് തൂക്കിയിട്ടുണ്ട്. 20 മീറ്റര്‍ ഉയരമുള്ള ചിത്രമായിരുന്നു തന്‍െറ ലക്ഷ്യമെന്ന് അക്ബര്‍ മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, കാറ്റ് വെല്ലുവിളി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 10 മീറ്ററാക്കിയത്. 
165ഓളം ഡ്രോയിങ് പേപ്പറുകള്‍ ഒട്ടിച്ച് ചേര്‍ത്താണ് അക്ബര്‍ കാന്‍വാസ് തയാറാക്കിയത്. വരക്കുന്ന ഭാഗങ്ങള്‍ ചുരുട്ടിവെക്കുകയാണ് ചെയ്തിരുന്നത്. ഓഫിസിനുമുന്നില്‍ സ്ഥാപിക്കുമ്പോള്‍ മാത്രമാണ് താനും തന്‍െറ സൃഷ്ടി പൂര്‍ണമായി കണ്ടതെന്ന് അക്ബര്‍ പറയുന്നു. 
രണ്ടരവര്‍ഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന അക്ബറിന് സുല്‍ത്താനെയും ഒമാന്‍ സംസ്കാരത്തിലും ഊന്നി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ചിത്രത്തിന്‍െറ പിറവിയിലേക്ക് നയിച്ചത്. ഇതിനായി സുല്‍ത്താന്‍െറ വിവിധ ചിത്രങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. ഇതില്‍നിന്നെല്ലാം ഉള്‍ക്കൊണ്ട ധാരണകളുടെ സഹായത്തോടെയാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 
സുല്‍ത്താന്‍െറ 17 ചെറു ചിത്രങ്ങളും അക്ബര്‍ വരച്ചിട്ടുണ്ട്. വരകളോട് ചെറുപ്പംമുതലേ അഭിനിവേശം പുലര്‍ത്തുന്ന അക്ബറിന്‍െറ ഇഷ്ടമേഖല പെയിന്‍റിങ്ങാണ്. ഗാനരചനയിലും ഒരുകൈനോക്കിയിട്ടുള്ള ഇദ്ദേഹം നാട്ടില്‍ കരിവള എന്ന പേരില്‍ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. 
മാനേജ്മെന്‍റിന്‍െറ പിന്തുണയാണ് തനിക്ക് സുല്‍ത്താന്‍െറ ചിത്രം വരക്കാന്‍ പ്രേരണയായതെന്നും അക്ബര്‍ പറയുന്നു. അജീനയാണ് ഭാര്യ. ആബിദും റൂബിയും മക്കളാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.