കടല്‍ വാണിജ്യത്തിന്‍െറ ഓര്‍മ പുതുക്കി നാവിക കപ്പലുകള്‍ ഒന്നിച്ചു യാത്ര നടത്തും

മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലെ നൂറ്റാണ്ട് പഴക്കമുള്ള കടല്‍വാണിജ്യത്തിന്‍െറ ഓര്‍മപുതുക്കി ഇന്ത്യ-ഒമാന്‍ നാവിക കപ്പലുകള്‍ സംയുക്ത യാത്രക്കൊരുങ്ങുന്നു. ഇന്ത്യന്‍ നാവിക സേനയുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തരംഗിണിയും റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് ഒമാന്‍ കപ്പലുമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ പുത്തന്‍ അധ്യായമാകുന്ന ചരിത്രയാത്രക്കൊരുങ്ങുന്നത്. മസ്കത്തില്‍നിന്ന് കൊച്ചിയിലേക്കാണ് യാത്ര. ഇന്ത്യയും ഒമാനും തമ്മില്‍ നയതന്ത്രബന്ധമാരംഭിച്ചതിന്‍െറ 60ാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് കടല്‍ യാത്ര ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രയില്‍ പങ്കെടുക്കുന്നതിനായി ഐ.എന്‍.എസ് തരംഗിണി ഈ മാസം 22ന് മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തത്തെും. 24ന് ഇരുകപ്പലുകളും മത്രയില്‍നിന്ന് തിരിക്കും. യാത്രയുടെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഇരുരാജ്യങ്ങളെയും പ്രതിനിധാനംചെയ്ത് വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.
യാത്രയില്‍ തടസ്സങ്ങളൊന്നും നേരിടാത്തപക്ഷം ഡിസംബര്‍ നാലിന് ഇരുകപ്പലുകളും കൊച്ചിയില്‍ അടുക്കും. പുരാതന കാലത്തെ നാവികരുടെ കടല്‍യാത്രാ വഴികള്‍ പകര്‍ന്നുനല്‍കുന്നതാകും യാത്ര.
ഈ കൂട്ടായ്മ ഇരു രാജ്യങ്ങളിലെയും നാവികര്‍ക്ക് നല്ളൊരു അനുഭവമാകുമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.