മസ്കത്ത്: അപേക്ഷകരുടെ തള്ളിച്ചമൂലം ദാര്‍സൈത്തിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രത്തില്‍നിന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ വൈകുന്നു.
രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് അപേക്ഷകര്‍ക്ക് വിസയെടുക്കുന്നതിനുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മുമ്പ് നൂറിലധികം അപേക്ഷകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ചില ദിവസങ്ങളില്‍ ആയിരവും 1200ഉം വരെ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രത്തിന്‍െറ ചുമതലയുള്ള ഡോ. ലാമിയയെ ഉദ്ധരിച്ച് ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. റെസിഡന്‍റ് കാര്‍ഡ് എടുക്കുന്നതിന് അത്യാവശ്യമായ അറ്റസ്റ്റേഷനുള്ള അപേക്ഷകളില്‍ ഏറെ വര്‍ധന ഉണ്ടായിട്ടുള്ളതായി അവര്‍ പറഞ്ഞു. സാഹചര്യം മനസ്സിലാക്കി അപേക്ഷകര്‍ സഹകരിക്കണം. മസ്കത്തില്‍ ശരാദിയിലും റുസൈലിലും രണ്ട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ കൂടിയുണ്ട്. ഇവിടെ ദാര്‍സൈത്തില്‍ വരുന്നതിന്‍െറ പകുതി അപേക്ഷകരേ വരുന്നുള്ളൂ.വിസ കാലാവധി കഴിയാനായവര്‍, തൊഴിലാളിയുടെ സേവനം അത്യാവശ്യമായവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അത്യാവശ്യക്കാര്‍ സാഹചര്യം ബോധിപ്പിച്ചാല്‍ പരിഗണന ലഭിക്കും. അല്ലാത്തവരോട് മൂന്നുദിവസമെങ്കിലും അറ്റസ്റ്റേഷന് എടുക്കുമെന്ന് അറിയിക്കാറുണ്ടെന്ന് ഡോ. ലാമിയ പറഞ്ഞു. നിര്‍മാണമേഖലയിലാണ് കൂടുതല്‍ വിദേശ തൊഴിലാളികള്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.