മുവാസലാത്ത്: കൂടുതല്‍ റൂട്ടുകളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ സര്‍വിസ്

മസ്കത്ത്: പുതിയ ബസ്റൂട്ടുകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് മുവാസലാത്ത് വക്താവ് പറഞ്ഞു. അല്‍ അമിറാത്ത്- റൂവി സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്നത് കേവലം അഭ്യൂഹങ്ങള്‍ മാത്രമാണ്. 
ജനുവരി 14ന് ആരംഭിക്കുന്ന മസ്കത്ത് ഫെസ്റ്റിവലിന് മുന്നോടിയായി അമിറാത്തിലേക്ക് സര്‍വിസ് ആരംഭിക്കും. അമിറാത്തിലേക്ക് സര്‍വിസ് ഉടന്‍ ആരംഭിക്കണമെന്ന് സോഷ്യല്‍മീഡിയയിലടക്കം ആവശ്യമുയര്‍ന്നിരുന്നു. 
റൂവി-മബേല റൂട്ടില്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ളെന്നും പ്രോജക്ട്സ് ആന്‍ഡ് മെയിന്‍റനന്‍സ് വിഭാഗത്തിലെ അഹ്മദ് അല്‍ അസീസി പറഞ്ഞു. നവംബറില്‍ ആരംഭിച്ച റൂവി മബേല ബസ് സര്‍വിസിനോട് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ളത്. അടുത്ത വര്‍ഷം മുതലാണ് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുക. സേവനം  മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കുമെന്നും അല്‍ അസീസി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ ഉപയോഗിച്ചാകും അഭിപ്രായ സ്വരൂപണം നടത്തുക. ഇവ ക്രോഡീകരിച്ച ശേഷം സേവനം മികച്ചതാക്കുന്നതിനുള്ള നയങ്ങള്‍ക്ക് ദേശീയ ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി രൂപം നല്‍കും. 
പൊതുഗതാഗത മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറയും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറയും ഭാഗമായി കഴിഞ്ഞ 25 മുതല്‍ സലാല, മര്‍മൂല്‍, ദുബൈ, ഫഹൂദ് എന്നിവിടങ്ങളിലേക്ക് ലക്ഷ്വറി ബസുകള്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. 
സുഖമുള്ള ഇരിപ്പിടങ്ങള്‍ക്കൊപ്പം ഓണ്‍ ബോര്‍ഡ് ടോയ്ലെറ്റ് സൗകര്യമടക്കമുള്ള 10 മെഴ്സിഡസ് ബസുകളാണ് വിദൂര റൂട്ടുകളിലെ സര്‍വിസിനായി ഉപയോഗിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.