മസ്കത്ത്: പിടിച്ചുപറി കേസുകളില്‍ പ്രതികളായ ആറ് ഏഷ്യന്‍ വംശജര്‍ ഇബ്രിയില്‍ പിടിയിലായി. അല്‍ ദാഖിറ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റകൃത്യം സമ്മതിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബാര്‍ബര്‍ ഷോപ്പുകളാണ് പ്രതികള്‍ പിടിച്ചുപറിക്ക് ലക്ഷ്യമിട്ടിരുന്നത്. മുടി വെട്ടാനെന്ന വ്യാജേന ബാര്‍ബര്‍ഷോപ്പിലത്തെുന്ന സംഘം നിരക്ക് ചോദിച്ച ശേഷം 50 റിയാല്‍ നോട്ട് ആദ്യമേ നല്‍കും. ഇതിന്‍െറ ബാക്കി ലഭിച്ചശേഷം നിരക്ക് അധികമാണെന്ന് പറഞ്ഞ് തര്‍ക്കിക്കും. തുടര്‍ന്ന് അമ്പത് റിയാല്‍ നോട്ട് തിരികെ വാങ്ങിയശേഷം ചില്ലറ തിരിച്ച് നല്‍കാതെ ഓടി രക്ഷപ്പെടുകയാണ് പതിവ്. ഇവര്‍ പിടിച്ചുപറി നടത്തിയ ഒന്നിലധികം സ്ഥലങ്ങളിലും ഈ രീതിതന്നെയാണ് അവലംബിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ വിചാരണക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.
കവര്‍ച്ചാസംഘങ്ങള്‍ക്കും മോഷ്ടാക്കള്‍ക്കുമെതിരെ പൊലീസ് നടപടി ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മൂന്നു കവര്‍ച്ചാ സംഘങ്ങളില്‍പെട്ട 13 പേരെ പിടികൂടിയിരുന്നു. 81 കവര്‍ച്ചാകേസുകളിലെ പ്രതികളാണ് പിടിയിലായത്. ഇതില്‍ 33 എണ്ണം മാത്രമേ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. മത്ര സൂഖില്‍ ചൊവ്വാഴ്ച രാത്രി കടപൂട്ടി പോവുകയായിരുന്ന ബംഗ്ളാദേശ് സ്വദേശിയുടെ കൈയില്‍നിന്ന് മൂന്നംഗ സംഘം മൊബൈല്‍ഫോണും പഴ്സും പിടിച്ചുപറിച്ചിരുന്നു. ഗല്ലിയില്‍ നടന്ന പിടിച്ചുപറിയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇത് ആസ്പദമാക്കി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.