മസ്കത്ത്: ഗാല വ്യവസായ മേഖലയില്‍ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 13 കടകള്‍ മസ്കത്ത് നഗരസഭാധികൃതര്‍ പൂട്ടിച്ചു. ഉപേക്ഷിച്ച 46 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള ബോഷറിലെ പരിശോധനാ സംഘമാണ് നടപടിയെടുത്തത്. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് പൂട്ടിച്ചത്. കടയുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കലും വില്‍ക്കലും, ഭക്ഷണം അനാരോഗ്യകരമായ ചുറ്റുപാടില്‍ സൂക്ഷിച്ചുവെക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് കടകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചത്. ഉടമകള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.
കോഫിഷോപ്പുകള്‍, റസ്റ്റാറന്‍റുകള്‍, ഗ്രോസറി ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നഗരസഭാധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. റോഡ് ഷോള്‍ഡറുകളിലും പൊതുസ്ഥലങ്ങളിലും ഉടമസ്ഥനില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങളാണ് പിടിച്ചെടുത്തത്. വ്യവസായ മേഖലയിലെ ആറു വര്‍ക്ഷോപ്പുകള്‍ അടക്കാനും സംഘം നിര്‍ദേശിച്ചു. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കല്‍, ഉല്‍പന്നങ്ങള്‍ കടക്കുപുറത്ത് പ്രദര്‍ശിപ്പിക്കാനുള്ള ലൈസന്‍സിന്‍െറ കാലാവധി കഴിയല്‍ എന്നീ നിയമലംഘനങ്ങള്‍ക്കാണ് നടപടിയെടുത്തത്. വര്‍ക്ഷോപ്പിന് പുറത്ത് ജീവനക്കാര്‍ തൊഴിലെടുക്കല്‍, ഉപകരണങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കല്‍, അഴുക്ക് ജലം പൊട്ടിയൊലിക്കല്‍ തുടങ്ങിയ സംഭവങ്ങളിലായി 16 നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍മാണ അവശിഷ്ടം, ഖരമാലിന്യം തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
ആരോഗ്യ, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി കഴിഞ്ഞ മൂന്നുമാസ കാലയളവില്‍ കമ്പനികളിലും വര്‍ക്ഷോപ്പുകളിലും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറുകളിലും മറ്റുമായി 1164 പരിശോധനകള്‍ നടത്തിയതായി നഗരസഭാധികൃതര്‍ അറിയിച്ചു.
ഈ റെയ്ഡുകളിലായി 258 നിയമലംഘനങ്ങള്‍ കണ്ടത്തെി. 6000 റിയാലില്‍ അധികം പിഴ ഈടാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.