യമനില്‍നിന്ന് ഒരു മലയാളികൂടി അതിര്‍ത്തികടന്നത്തെി

മസ്കത്ത്: ആഭ്യന്തരയുദ്ധവും പ്രകൃതിക്ഷോഭവും ദുരിതംവിതച്ച യമനില്‍നിന്ന് ഒരു മലയാളികൂടി അതിര്‍ത്തി കടന്നത്തെി. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുറഹ്മാനാണ് സലാലയിലത്തെിയത്. സലാലയില്‍നിന്ന് രാത്രിയുള്ള വിമാനത്തില്‍ മസ്കത്തിലത്തെിയ അബ്ദുറഹ്മാന്‍ തിങ്കളാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. ഒമ്പതര വര്‍ഷം മുമ്പാണ് അബ്ദുറഹ്മാന്‍ യമനില്‍ ജോലിക്കായി എത്തുന്നത്. മുകല്ലയില്‍ ഹോട്ടല്‍, ബേക്കറി ജീവനക്കാരനായിരുന്നു. ആഭ്യന്തരപ്രശ്നങ്ങളുടെ തുടക്കത്തില്‍ വിസ കാന്‍സല്‍ചെയ്ത് പോകാനിരുന്നതാണ്. എന്നാല്‍, കമ്പനി അധികൃതര്‍ ഫാമിലി അക്കമഡേഷന്‍ അടക്കം വാഗ്ദാനം ചെയ്തതോടെ ഭാഗ്യപരീക്ഷണത്തിന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്, എട്ടുമാസം മുമ്പ് നാട്ടില്‍പോയി വന്നപ്പോള്‍ ഭാര്യയെയും മകനെയും കൊണ്ടുവന്നു. ഇതിനുശേഷമാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം രൂക്ഷമാക്കിയത്. പ്രശ്നം ഗുരുതരമാകാനുള്ള സാധ്യത കണ്ട് ഇദ്ദേഹം ഭാര്യയെയും മകനെയും സലാലവഴി നാട്ടിലേക്ക് അയച്ചു. ഇത്രയും വര്‍ഷം ജോലിചെയ്തതിന്‍െറ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ളതിനാലാണ് തന്‍െറ മടങ്ങിവരവ് നീണ്ടതെന്ന് അബ്ദുറഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ, ഭീതിജനിപ്പിച്ച് രണ്ട് ചുഴലിക്കാറ്റുകളും മഴയുമുണ്ടായി. മുകല്ലയിലും പരിസരത്തുമാണ് കാറ്റും മഴയും നാശം വിതച്ചത്. ഇത്രയും കാലം ജോലിചെയ്തതിന്‍െറ ആനുകൂല്യമായി 3000 ഡോളര്‍ ലഭിച്ചിട്ടുണ്ട്. വിസ കാന്‍സല്‍ ചെയ്തിട്ടില്ളെങ്കിലും ഇനി യമനിലേക്ക് ഒരു മടങ്ങിപ്പോക്കില്ളെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.