മസ്കത്ത്: റിയാലിന്‍െറ ഉയര്‍ന്ന വിനിമയനിരക്കും കുറഞ്ഞ സ്വര്‍ണവിലയും ചെറുകിട വ്യാപാരസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഏറെ ബാധിക്കുന്നത് റൂവിയിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങളെയാണ്. ഒരു കാലത്ത് ഒമാന്‍െറ വ്യാപാര തലസ്ഥാനമായി വിലസിയ റൂവിയിലേക്ക് ഒമാന്‍െറ മറ്റു ഭാഗങ്ങളില്‍നിന്ന് ഉപഭോക്താക്കളുടെ വരവുകുറഞ്ഞതാണ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.
ഒമാന്‍െറ മറ്റു ഭാഗങ്ങളില്‍ നഗരങ്ങള്‍ വളര്‍ന്നുവന്നതും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉയര്‍ന്നുപൊങ്ങുന്നതും പ്രതികൂലമായി ബാധിക്കുന്നത് റൂവിയിലെ ചെറുകിട വ്യാപാരികളെയാണ്. ഇപ്പോള്‍ മറ്റിടങ്ങളില്‍നിന്ന് ആളുകള്‍ റൂവിയിലത്തെുന്നത് സ്വര്‍ണം വാങ്ങാന്‍ മാത്രമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഓഫറുകളും മറ്റും നല്‍കുന്നതുകാരണം പലരും ഹൈപ്പര്‍മാര്‍ക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചതും കച്ചവടത്തെ ബാധിക്കുന്നുണ്ട്. റിയാലിന്‍െറ വിനിമയനിരക്ക് 173ല്‍ എത്തിയതോടെ പലരും പണം കരുതിയാണ് ചെലവാക്കുന്നത്. ആയിരം ഇന്ത്യന്‍ രൂപക്ക് അഞ്ചേ മുക്കാല്‍ റിയാല്‍ മാത്രമാണ് വേണ്ടതെന്നതും പലരുടെയും വിപണന ബോധത്തെ ബാധിക്കുന്നുണ്ട്. സ്വര്‍ണനിരക്ക് 13 റിയാലിലത്തെിയത് ഉപഭോക്താക്കളെ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നു.
സ്വര്‍ണവിലയിലെ കുറവ് മുതലെടുത്ത് കൈയിലുള്ള പണത്തിന് സ്വര്‍ണം വാങ്ങുകയെന്നതാണ് പല പ്രവാസികളും ചെയ്യുന്നത്. അതിനാല്‍, എല്ലാ ജ്വല്ലറികളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സ്വര്‍ണത്തിന്‍െറ വിലയിടിവ് സ്ഥിരമായി നിലനില്‍ക്കില്ളെന്നും ചിലര്‍ ഭയക്കുന്നു. അതിനാല്‍, മക്കളെയും മറ്റും കല്യാണം കഴിച്ചയക്കാനുള്ളവര്‍ സ്വര്‍ണം വാങ്ങിവെക്കുന്നുണ്ട്. ഇതെല്ലാം പ്രതികൂലമായി ബാധിക്കുന്നത് ചെറുകിട കച്ചവട സ്ഥാപനങ്ങളെയാണ്. നീണ്ട വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ കാലമാണ് ചെറുകിട സ്ഥാപനങ്ങള്‍ക്കെന്ന് റൂവി റാഡോ മാര്‍ക്കറ്റിലെ പുതപ്പും പെട്ടികളും മറ്റും വ്യാപാരം നടത്തുന്ന തിരുവനന്തപുരം സ്വദേശി മോഹന്‍ജി പറഞ്ഞു.
പഴയ പപ്പു മാര്‍ക്കറ്റിലും റാഡോ മര്‍ക്കറ്റിലുമായി 39 വര്‍ഷമായി ഒരേ വ്യാപാരം നടത്തുകയാണ് മോഹന്‍ജി. ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ മോശമായ അവസ്ഥയുണ്ടായിട്ടില്ളെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. മുന്‍കാലങ്ങളില്‍ കച്ചവടസ്ഥാപനങ്ങളില്‍ വന്‍ തിരക്കായിരുന്നു. വെള്ളിയാഴ്ചകളില്‍നിന്നുതിരിയാന്‍ സമയം കിട്ടിയിരുന്നില്ല. വെള്ളിയാഴ്ചകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഉള്‍ഭാഗങ്ങളില്‍നിന്നും ലേബര്‍ക്യാമ്പുകളില്‍നിന്നും ബസിലായിരുന്നു ആളുകള്‍ റൂവിയില്‍ വന്നിറങ്ങിയിരുന്നത്. അന്നൊക്കെ റോഡിലും മാര്‍ക്കറ്റിലും തിരക്ക് കാരണം നടക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷമായി സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ഇപ്പോള്‍ റൂവിയില്‍ തീരെ തിരക്ക് അനുഭവപ്പെടുന്നില്ല. മുന്‍കാലങ്ങളില്‍ സാധാരണ ദിവസങ്ങളില്‍ കിട്ടുന്ന കച്ചവടംപോലും ഇപ്പോള്‍ വെള്ളിയാഴ്ചകളില്‍ ലഭിക്കുന്നില്ല. വ്യാപാരക്കമ്മി കാരണം സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പലര്‍ക്കും രണ്ടറ്റവും മുട്ടിക്കാന്‍ കഴിയുന്നില്ല. വാടകയും ജീവനക്കാരുടെ ശമ്പളവും മറ്റ ചെലവുകളും കഴിയുമ്പോള്‍ ഒന്നും മിച്ചവെക്കാന്‍ കഴിയുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസ്ഥ തുടര്‍ന്നാല്‍ ചിലര്‍ക്കെങ്കിലും വ്യാപാരം നിര്‍ത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പണ്ടൊക്കെ സ്വദേശികളും മാര്‍ക്കറ്റിലത്തൊറുണ്ടായിരുന്നു. എണ്ണവില കുറഞ്ഞതോടെ അവരും ചെലവുചുരുക്കുകയാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ ഓഫറുകള്‍ വെക്കുന്നതും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. സാധാരണ നവംബര്‍ മുതല്‍ പുതപ്പിന്‍െറയും കമ്പിളിയുടെയും കച്ചവടം ലഭിക്കാറുണ്ട്. എന്നാല്‍, ഇത്തവണ തണുപ്പ് എത്താത്തത് ഈ കച്ചവടത്തെയും ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍, ചെറുകിട വ്യാപാരികളില്‍ ചിലര്‍ ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഉപഭോക്താവായ കണ്ണൂര്‍ സ്വദേശി സമീര്‍ പറഞ്ഞു. ഒരിക്കല്‍ ഏതെങ്കിലും കടയില്‍നിന്ന് ചതിയില്‍പെട്ടവര്‍ പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റുകളെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫറുള്ളതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. എന്നാലും, ചെറുകിട സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെന്നും നിരവധി കുടുംബങ്ങള്‍ ഇത്തരം കടകളുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.