തൊഴിലുടമയുടെ പരാതിയില്‍ അറസ്റ്റിലായ കൊല്ലം സ്വദേശിക്ക് മോചനം

മസ്കത്ത്: പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകളുമായി കടന്നുകളഞ്ഞെന്ന തൊഴിലുടമയുടെ പരാതിയില്‍ അറസ്റ്റിലായ മലയാളി യുവാവിന് മോചനം. ഫലജിലെ ജിസ്രുല്‍ മിനാ എന്ന കമ്പനിയില്‍ ഫ്ളോര്‍മില്‍ തൊഴിലാളിയായിരുന്ന കൊല്ലം പള്ളിമുക്ക് കോളജ് നഗറില്‍ മണക്കാട് അശാന്‍റഴികത്ത് വീട്ടില്‍ ശാഹിര്‍ ഇസ്മാഈല്‍ ആണ് മോചിതനായത്. 
കഴിഞ്ഞ ഏപ്രില്‍ 14നാണ് സെയില്‍സ്മാന്‍ വിസയില്‍ ശഹീര്‍ ഒമാനിലത്തെുന്നത്. പൊടി മില്ലില്‍ കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യേണ്ടിവന്ന ശാഹിര്‍ പലതവണ ശമ്പളം കൂട്ടിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ വിസമ്മതിക്കുകയും ചുമട് ഇറക്കുന്നത് ഉള്‍പ്പെടെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ശാഹിര്‍ ഫലജിലെ കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ ജബ്ബാറിന്‍െറ സഹായം തേടി. തുടര്‍ന്ന്, ചികിത്സയും ഭക്ഷണവും കെ.എം.സി.സി നേതൃത്വത്തില്‍ നല്‍കുകയും ചെയ്തു. 
ഇതിനിടെയാണ് തൊഴിലുടമയുടെ പരാതിയില്‍ പൊലീസ് ശാഹിറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. തുടര്‍ന്ന്, സാമൂഹിക പ്രവര്‍ത്തകനായ കെ. യൂസുഫ് സലീം മുന്‍കൈയെടുത്ത് സൊഹാര്‍ കോടതിയില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെയാണ് ശാഹിറിനെ വിട്ടയച്ചത്. 
കെ.എം.സി.സി ഫലജ് കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ ജെറ്റ് എയര്‍ വിമാനത്തില്‍ ശാഹിര്‍ നാട്ടിലത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.