സലാല: സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളവിഭാഗം ഒരുക്കുന്ന ഓണം-ഈദ് ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ നാലിന് തുടക്കമാകും. ഓണസദ്യയോടെയാണ് ആഘോഷം തുടങ്ങുക. സോഷ്യല്‍ ക്ളബ് അങ്കണത്തില്‍ നടക്കുന്ന ഓണസദ്യക്കുശേഷം സലാലയിലെ വിവിധ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരവും വിവിധ കായികമത്സരങ്ങളും നടക്കും. ഒക്ടോബര്‍ ഒമ്പതിന് കലാസാംസ്കാരിക സമ്മേളനം നടക്കും. നടനും സംവിധായകനും എഴുത്തുകാരനുമായ ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും. വിവിധ കലാപരിപാടികളും അന്നേദിവസം നടക്കും. എല്ലാ വര്‍ഷവും നടത്താറുള്ള ബാലകലോത്സവത്തിന് ഒക്ടോബര്‍ ഒമ്പതിന് തുടക്കംകുറിക്കും. പരിപാടികളുടെ വിജയത്തിന് വിപുലമായ സംഘാടകസമിതിക്ക് രൂപംനല്‍കിയതായി കണ്‍വീനര്‍ ഡോ. നിഷ്താര്‍ അറിയിച്ചു. കെ. സനാതനന്‍, യു.പി. ശശീന്ദ്രന്‍, അനില്‍ ബാബു, സുബ്രന്‍, ഹേമ ഗംഗാധരന്‍ എന്നിവര്‍ ഇതുസംബന്ധിച്ച യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.