മസ്കത്ത്: അറബ് നാടുകളില്‍ പ്രകൃതിരമണീയത ഏറ്റവും കൂടുതലുള്ള ഒമാനില്‍ ചുട്ടുപൊള്ളുന്ന വേനലിലും മുന്തിരിയും മാതളനാരങ്ങയും യഥേഷ്ടം വിളഞ്ഞ തോട്ടങ്ങള്‍കൊണ്ട് പ്രശസ്തമാണ് ജബല്‍ അക്തര്‍ എന്ന പ്രദേശം. മസ്കത്ത് നഗരത്തില്‍നിന്ന് ഏകദേശം 200 കിലോ മീറ്റര്‍ അകലെ മലഞ്ചെരിവിലൂടെ ചെങ്കുത്തായ കയറ്റങ്ങളും വളവുകളും നിറഞ്ഞ പാതയിലൂടെ സമുദ്ര നിരപ്പില്‍നിന്ന് 3000 അടിയോളം മേലെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് കാലഭേദമില്ലാതെ വിനോദസഞ്ചാരികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമാണ് ജബല്‍ അക്തറിലേക്ക് പ്രവേശം അനുവദിച്ചിരിക്കുന്നത്. മലകയറ്റം ആരംഭിക്കുന്നിടത്ത് പൊലീസാണ് വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിച്ച് യാത്രാ അനുമതി കൊടുക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ജബല്‍ അക്തറിലേക്ക് എത്തുന്നത്. സീസണില്‍ വാഹനങ്ങളുടെ എണ്ണം ആയിരവും അതിന് മുകളിലുമാകും. സഞ്ചാരികളുടെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമായ ജബല്‍ അക്തറില്‍ സുരക്ഷക്കും അതീവ പ്രാധാന്യമാണ് കൊടുക്കുന്നത്. മല ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാല്‍ സുരക്ഷിതമായി നിര്‍ത്താവുന്ന എസ്കേപ് ലൈനുകള്‍ ഓരോ കിലോമീറ്റര്‍ ഇടവിട്ട് സ്ഥാപിച്ചിട്ടുണ്ട്. പാതയുടെ ഇരുവശത്തും പഴവര്‍ഗങ്ങളുടെ തോട്ടങ്ങളും കാണാം. മുന്തിരിയും മാതളവുമാണ് കൂടുതലായി വിളയുന്നത്.
പാതയോരത്തിന്‍െറ ഇരുവശത്തും പഴവള്‍ഗങ്ങള്‍ വില്‍ക്കാനിരിക്കുന്ന സ്വദേശികളെ കാണാം. അവര്‍ക്ക് പിന്നിലായി പച്ചപ്പില്‍ നിറഞ്ഞ മലനിരകളും തോട്ടങ്ങളും നീണ്ടുനിവര്‍ന്നുകിടക്കുന്നു. പ്രകൃതിസ്നേഹികളെ സംബന്ധിച്ച് ഏറ്റവും മികച്ച കാഴ്ചയാണ് ജബല്‍ അക്തര്‍ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.