മസ്കത്ത്: ആഗസ്റ്റ് രണ്ടുമുതല്‍ എട്ടുവരെ കാലയളവില്‍ 368 പ്രവാസി തൊഴിലാളികള്‍ തങ്ങളുടെ താമസ- തൊഴില്‍ പദവികള്‍ ശരിയാക്കിയതായി മാനവശേഷി മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രണ്ടു തൊഴിലാളികള്‍ സ്പോണ്‍സര്‍ഷിപ് മാറുകയും 308 പേര്‍ തൊഴിലുടമക്ക് കീഴില്‍തന്നെ പ്രഫഷന്‍ മാറുകയും ചെയ്തു.
രാജ്യത്ത് നിലനില്‍ക്കുന്ന പൊതുമാപ്പില്‍ ഉള്‍പ്പെട്ട് 1139 പേര്‍ രാജ്യം വിട്ടുപോകാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് രണ്ടുമുതല്‍ എട്ടുവരെയുള്ള കാലയളവിലാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ 1139 പ്രവാസികള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. പൊതുമാപ്പ് പ്രകാരം താമസ- തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴയും മറ്റു ശിക്ഷകളും ഒഴിവാക്കി രാജ്യംവിട്ടുപോകാനുള്ള അവസരമുണ്ട്. അതേസമയം, തൊഴില്‍- താമസ രേഖകള്‍ ശരിയാക്കാനും സുല്‍ത്താനേറ്റില്‍തന്നെ തുടരാനും പൊതുമാപ്പില്‍ അവസരം ഒരുക്കിയിട്ടുണ്ട്.
1139 പേര്‍ കൂടി നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ രണ്ടാഴ്ചക്കിടെ 4400ലധികം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂലൈ 21 മുതല്‍ 30 വരെ ദിവസങ്ങളിലായി 3265 പേര്‍ പൊതുമാപ്പില്‍ ഉള്‍പ്പെട്ട് നാട്ടിലേക്കുപോകാന്‍ രേഖകള്‍ ശരിയാക്കിയിരുന്നു. മേയ് മാസം ആദ്യം ആരംഭിച്ച മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിക്കുന്ന ദിവസങ്ങളോട് അനുബന്ധിച്ചാണ് അനധികൃത താമസക്കാര്‍ വന്‍തോതില്‍ നാട്ടിലേക്കുപോകുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പൊതുമാപ്പ് അവസാനിക്കുന്ന ജൂലൈ 30ന് മൂന്നുമാസത്തേക്ക് കൂടി മാന്‍പവര്‍ മന്ത്രാലയം നീട്ടിനല്‍കുകയായിരുന്നു.
ആദ്യം പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് തീരുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ എംബസികളിലും ലേബറിലും എമിഗ്രേഷനിലും എല്ലാം അനധികൃത താമസക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, പൊതുമാപ്പ് നീട്ടിയതോടെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രേഖകള്‍ ശരിയാക്കാനത്തെുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എംബസികളിലും ലേബറിലും എമിഗ്രേഷനിലുമൊന്നും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ആദ്യ മൂന്നുമാസത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 7500ഓളം അനധികൃത താമസക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 50,000ത്തില്‍ അധികം അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ നാലിലൊന്ന് പേര്‍ പോലും പൊതുമാപ്പ് ഉപയോഗപ്പെടുത്തി മടങ്ങിയിട്ടില്ല.
അനധികൃത താമസത്തിനും വിസ രേഖകള്‍ ഇല്ലാത്തതിനുമുള്ള പിഴയും ശിക്ഷയും ഒഴിവാക്കി പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ എംബസികള്‍ ബോധവത്കരണം നടത്തുന്നുണ്ട്.
പരമാവധി അനധികൃത താമസക്കാരെ ജന്മനാട്ടിലേക്ക് മാറ്റുന്നതിനാണ് അധികൃതര്‍ ശ്രമം നടത്തുന്നത്. അതേസമയം, മൂന്നുമാസം കൂടി നീട്ടിക്കിട്ടിയ പൊതുമാപ്പിന്‍െറ അവസാനദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങുകയെന്ന ഉദ്ദേശ്യത്തിലാണ് അനധികൃത താമസക്കാര്‍ നിലകൊള്ളുന്നത്.
അതുവരെ സുല്‍ത്താനേറ്റില്‍ തുടര്‍ന്ന് പരമാവധി തുക ജോലിചെയ്ത് നേടാനാണ് ശ്രമം. ഒക്ടോബര്‍ അവസാനമാണ് പൊതുമാപ്പ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.