മസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ സലാം എയർ നിരയിലേക്ക് പുതിയ എ320 നിയോ വിമാനം കൂ ടിയെത്തി. കമ്പനിയുടെ ഇൗ ശ്രേണിയിലെ മൂന്നാമത്തെ വിമാനമാണിത്. ഉയർന്ന തോതിലുള്ള യാത ്രാ സുഖമാണ് എ320 നിയോ വിമാനങ്ങളുടെ പ്രത്യേകത. വീതിയുള്ള പാസേജ് വേയും സൗകര്യമുള്ള സ്റ്റോറേജ് സംവിധാനവും ഇതിലുണ്ട്. കുറഞ്ഞ തോതിലുള്ള കാർബൺ ബഹിർഗമനമാണ് ഇതിൽനിന്ന് ഉണ്ടാകുന്നത് എന്നതിനാൽ പരിസ്ഥിതി സൗഹൃദമാണ്. എൻജിെൻറ ശബ്ദം അമ്പത് ശതമാനം കുറവുമാണ്.
മുൻ മോഡലുകളെ അപേക്ഷിച്ച് സീറ്റിന് 14 ശതമാനം കുറഞ്ഞ പ്രവർത്തന ചെലവാണ് വിമാനത്തിന് ഉള്ളത്. ആധുനിക സൗകര്യങ്ങളോടെയുള്ളതും കാര്യക്ഷമതയുള്ളതുമായ എ320 നിയോ വിമാനം സലാം എയറിനെ സംബന്ധിച്ച് മൂല്യവത്തായ ഒന്നാണെന്ന് സലാം എയർ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. അഞ്ച് പുതിയ എ320 നിയോ വിമാനങ്ങൾ ലീസിന് എടുക്കാൻ സലാം എയറും ഏവിയേഷൻ ലീസ് കമ്പനിയായ അലാഫ്കോയുമായി ഒപ്പുവെച്ച ധാരണാപത്ര പ്രകാരമാണ് പുതിയ വിമാനം ലഭ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.