ഒ​മാ​ൻ എ​ക്രോ​സ്​ ഏ​ജ​സ്​ മ്യൂ​സി​യം

ഒ​ന്നാം വാ​ർ​ഷി​ക നി​റ​വി​ൽ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 4.50 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ ച​രി​ത്ര കൗ​തു​ക​ങ്ങ​ൾ തേ​ടി ഇ​വി​ടെ​യെ​ത്തി​യ​ത്

മ​സ്ക​ത്ത്​: ഒ​മാ​ന്‍റെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക്​ വാ​തി​ൽ തു​റ​ക്കു​ന്ന ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ൽ. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ന വി​ലാ​യ​ത്തി​ലെ മ്യൂ​സി​യം 2023 മാ​ർ​ച്ച്​ 13ന് ​​സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖാ​ണ്​ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ച​ത്. ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​ന​വും അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്​ മു​ത​ലാ​ക്കി നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ ബു​ധ​നാ​ഴ്ച മ്യൂ​സി​യ​ത്തി​ൽ എ​ത്തി​യ​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 4,50,000ല​ധി​കം ആ​ളു​ക​ളാ​ണ്​​ ച​രി​ത്ര കൗ​തു​ക​ങ്ങ​ൾ തേ​ടി മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ച​ത്​. സാം​സ്കാ​രി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര ബി​ന്ദു​വാ​യും മ്യൂ​സി​യം മാ​റി​യി​ട്ടു​ണ്ട്. 74 പ​രി​പാ​ടി​ക​ളും 74 വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു. ഒ​മാ​ന്റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ രൂ​പ​ങ്ങ​ൾ, ച​രി​ത്രം, പൈ​തൃ​ക​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​പ്പം ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള മ്യൂ​സി​യ​ത്തി​ന്റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​വു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ൽ യ​ഖ്‌​സാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു.

ഒ​മാ​നി യു​വ​ത​യെ അ​വ​രു​ടെ സാം​സ്കാ​രി​ക വേ​രു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ല​ക്ഷ്യ​സ്ഥാ​ന​മാ​യി മാ​റ്റു​ന്ന​തി​നും മ്യൂ​സി​യ​ത്തി​ന്​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​അ​വ​ധി ദി​ന​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്കാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്​. സ​ന്ദ​ർ​ശ​ന സ​മ​യം നീ​ട്ടു​ക, അ​ധി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ മ്യൂ​സി​യം വ​ര​വേ​റ്റി​രു​ന്ന​ത്. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മ​സ്ക​ത്തി​ൽ നി​ന്ന് 160 കി.​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ്യൂ​സി​യം​. മ​സ്ക​ത്തി​ൽ​നി​ന്ന്​ കാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ യാ​ത്ര​യെ​ങ്കി​ൽ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റും 40 മി​നി​റ്റു​കൊ​ണ്ടും ഇ​വി​ടെ എ​ത്താ​വു​ന്ന​താ​ണ്.

ഗാ​ല​റി​ക​ൾ, ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, ക​ഫേ​ക​ൾ, സാ​മൂ​ഹി​ക, ഗ​വേ​ഷ​ണ ഇ​ട​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. സ്ഥി​ര​മാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്താ​നാ​യി 9,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​മാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. പ​രേ​ത​നാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്റെ കീ​ഴി​ൽ രാ​ജ്യ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക ന​വീ​ക​ര​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നീ​ണ്ട ച​രി​ത്ര​മാ​ണ് ‘ന​വോ​ത്ഥാ​ന ഗാ​ല​റി’​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വാ​ദ്യ​ക​ര​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ മ്യൂ​സി​യം അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സം​വേ​ദ​നാ​ത്മ​ക ഓ​ഡി​യോ-​വി​ഷ്വ​ൽ വി​വ​ര​ണ​വും ഉ​ണ്ട്. അ​ന്ത​രി​ച്ച മു​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ രാ​ജ​കീ​യ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ 2015 ജൂ​ലൈ 14നാ​ണ്​ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ടു​ന്ന​ത്.

ശ​നി മു​ത​ൽ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ എ​ത്താം. പ്ര​ധാ​ന ഗേ​റ്റ്, വി​ജ്ഞാ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​വ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​ വ​രെ തു​റ​ക്കും. സ്വ​ദേ​ശി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും ഒ​രു റി​യാ​ലും ​പ്ര​വാ​സി​ക​ൾ​ക്ക്​ ര​ണ്ടു​ റി​യാ​ലു​മാ​യി​രി​ക്കും പ്ര​വേ​ശ​ന ഫീ​സ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ഞ്ചു​ റി​യാ​ൽ ന​ൽ​ക​ണം.

60 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ, ആ​റ്​ വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 25 വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ (സാ​ധു​വാ​യ വി​ദ്യാ​ർ​ഥി ഐ​.ഡി​യോ​ടെ) ഉ​ൾ​പ്പെ​ടെ ചി​ല ഗ്രൂ​പ്പു​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ-​പേ​മെ​ന്റ് രീ​തി​ക​ളാ​ണ്​ മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

News Summary - 1st Annual Oman Across Ages Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.