ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: ഇലക്ട്രിക് മിക്സറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. 1.58 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ഉൾപ്പെട്ട കള്ളക്കടത്ത് ശ്രമം ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസാണ് പരാജയപ്പെടുത്തയത്. ഇലക്ട്രിക് മിക്സറിന്റെ അറകൾക്കുള്ളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഒമാൻ കസ്റ്റംസ് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.