പെരുന്നാൾ ദിനത്തിൽ ഒത്തുചേരൽ: 136 പ്രവാസികൾ അറസ്​റ്റിൽ

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച്​ പെരുന്നാൾ ദിനത്തിൽ അനധികൃതമായി ഒത്തുചേർന്ന 136 പ്രവാസികളെ അറസ്​റ്റ്​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പെരുന്നാൾ നമസ്​കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന്​ ഒമാൻ കർശനമായി നിർദേശിച്ചിരുന്നു. ഇത്​ ലംഘിച്ച്​ ഗാല വ്യവസായ മേഖലയിൽ പെരുന്നാൾ പ്രാർഥനക്കായി ഒത്തുചേർന്ന 40 പേർ പിടിയിലായി. അൽ ഖൂദിലും പെരുന്നാൾ നമസ്​കാരത്തിന്​ ഒത്തുചേർന്ന 13 പേർ പിടിയിലായിട്ടുണ്ട്​. കെട്ടിടത്തി​​െൻറ മേൽക്കൂരയിലാണ്​ ഇവർ ഒത്തുചേർന്നത്​. ദാഖിലിയ ഗവർണറേറ്റിൽ നിന്ന്​ 49 പേരും പിടിയിലായി. കമേഴ്​സ്യൽ കോംപ്ലകസിൽ ഞായറാഴ്​ച ഉച്ചക്ക്​ ഭക്ഷണത്തിനാണ്​ ഇവർ ഒത്തുചേർന്നത്​. മസ്​കത്തിലെ അൽ അൻസാബിൽ ഞായറാഴ്​ച വൈകുന്നേരം ക്രിക്കറ്റ്​ കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടിയിട്ടുണ്ട്​. ഇതിന്​ പുറമെ മുഖാവരണം ധരിക്കാത്തവർക്കെതിരെയും വിവിധ സ്​ഥലങ്ങളിൽ നടപടികൾ സ്വീകരിച്ചു. രാജ്യത്ത്​ ഞായറാഴ്​ച 563 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒരു ദിവസം റിപ്പോർട്ട്​ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന രോഗബാധയാണിത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 7770 ആയി.
Tags:    
News Summary - 136 expats held for gathering in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.