ഒമാനിൽ 1006 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 1006 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇത്​ തുടർച്ചയായ മൂന്നാം ദിവസമാണ്​ ആയിരത്തിന്​ മുകളിൽ ആളുകൾക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 3502 പേരുടെ രോഗ പരിശോധനാ ഫലമാണ്​ പുറത്തുവിട്ടത്​.  പുതിയ രോഗികളിൽ 571 പേർ പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 22077 ആയി. 41 പേർക്ക്​ കൂടി രോഗം ഭേദമായതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 7530 ആയി. മൂന്ന്​ പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 99 ആയി. 14448പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 43 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 646 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 16312 ആയി.  4990 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 77 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-5422, 2855; മസ്​കത്ത്​ -346,83; ബോഷർ-4342, 822; അമിറാത്ത്​-802,170; സീബ്​ -5270,1050; ഖുറിയാത്ത്​-130,10
2. വടക്കൻ ബാത്തിന: സുവൈഖ്​ -363, 201; ഖാബൂറ-100,40; സഹം-226,112; സുഹാർ -467,235; ലിവ -146,87; ഷിനാസ്​ -159,95.
3. തെക്കൻ ബാത്തിന: ബർക്ക-666, 267; വാദി മആവിൽ- 74,20; മുസന്ന-309,100; നഖൽ -80,40; അവാബി- 103,47;  റുസ്​താഖ്​ -210,100.  
4. ദാഖിലിയ:  നിസ്​വ-183, 114; സമാഇൽ-189,143; ബിഡ്​ബിദ്​-139,81;  ഇസ്​കി -123,73; മന-19,7;  ഹംറ-28,9;  ബഹ്​ല-71,50; ആദം-65,60.
5. അൽ വുസ്​ത: ഹൈമ-43,14; ദുകം -716,2.
6. തെക്കൻ ശർഖിയ: ബുആലി- 297, 160; ബുഹസൻ- 20,4; സൂർ-113,77; അൽ കാമിൽ -52,37; മസീറ-2,0.
7. വടക്കൻ ശർഖിയ:  ഇബ്ര- 50,19; അൽ ഖാബിൽ-12,5; ബിദിയ ^35,7; മുദൈബി -160,50; ദമാ വതായിൻ-41,9; വാദി ബനീ ഖാലിദ്​ -6,3.
8. ബുറൈമി:  ബുറൈമി -218,90; മഹ്​ദ-8,7.
9. ദാഹിറ:  ഇബ്രി- 146,110; ദങ്ക്​-22, 19; യൻകൽ -14,10.
10. ദോഫാർ:  സലാല- 72,28; മസ്​യൂന-2,0; ഷാലിം-2,0.
11. മുസന്ദം: ഖസബ്​ -7,6; ദിബ്ബ-1,1; ബുക്ക -1,1
Tags:    
News Summary - 1006 more covid patients in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.