മസ്കത്ത്: രാജ്യത്ത് 10 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,04,724 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏഴുപേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 3,00,103 ആയി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടു പേരെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇതിൽ അഞ്ചുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 4113 പേരാണ് ഇതുവരെ കോവിഡ് പിടിപെട്ട് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.