യൂത്ത്‌ ഇന്ത്യ രക്തദാന ക്യാമ്പ് നാളെ

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെ അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്.

17 മുതൽ 70 വയസ്സ് വരെയുള്ളവർക്കും കഴിഞ്ഞ ആറുമാസം വിദേശയാത്ര നടത്താതെ കുവൈത്തിൽ താമസിച്ചുകൊണ്ടിരിക്കുന്നവർക്കും രക്തം നൽകാം.

ചുരുങ്ങിയത്‌ 50 കിലോ ഗ്രാം ഭാരം വേണമെന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ രക്തം ദാനം ചെയ്തിട്ടുണ്ടാകരുതെന്നും നിബന്ധനയുണ്ട്. കുവൈത്തിന്റെ വിവിധ ഇടങ്ങളിൽ രാവിലെ മുതൽ വാഹനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫഹാഹീൽ (65760706), മംഗഫ് (90095814), അബൂഹലീഫ (98733472), സാൽമിയ (95514174), ഫർവാനിയ (66583519), റിഗ്ഗഇ (51502515), ജലീബ് (65197125) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - Youth-India Blood Donation Camp tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.