യൂത്ത് കോറസ് മത്സരവിജയികൾക്ക് ഫാ. ജിബു ചെറിയാൻ സമ്മാനം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: യൂത്ത് കോറസ് 15ാമത് ക്രിസ്തീയ ഗായകസംഘ മത്സര വിജയികളെ പ്രഖ്യാപിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് കുവൈത്ത് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കുവൈത്തും മൂന്നാം സ്ഥാനം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയും നേടി.
വിജയികൾക്കുള്ള ട്രോഫി സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് വികാരി ഫാ. ജിബു ചെറിയാൻ വിതരണം ചെയ്തു. കുവൈത്ത് സെന്റ് ബേസില്‍ ഇന്ത്യന്‍ ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യു എം. മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോറസ് രജതജൂബിലിഗാനം യൂട്യൂബില്‍ പ്രകാശനം ചെയ്യുന്നതിന്റെ സ്വിച്ഓണ്‍ കർമവും ഇതോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.