കുവൈത്ത് സിറ്റി: റൈനോപ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമായ യുവതി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് മരിച്ചതായി റിപ്പോർട്ട്. 21 വയസ്സുകാരിയാണ് മരിച്ചതെന്ന് അൽറായി പത്രം റിപ്പോർട്ടു ചെയ്തു. സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ യുവതിക്ക് ബോധം നഷ്ടപ്പെടുകയും തുടർച്ചയായി നിരവധി ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു.
തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂക്കിലെ അസ്ഥിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി രൂപമാറ്റം സൃഷ്ടിക്കുന്നതാണ് റൈനോപ്ലാസ്റ്റിക്. വിദേശ രാജ്യങ്ങളിൽ സ്ത്രീകൾ റൈനോപ്ലാസ്റ്റിക്ക് വിധേയരാകുന്നത് സർവസാധാരണമാണ്.
സഹോദരി ആരോഗ്യവതിയായിരുന്നെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. ശ്വാസകോശം, ശ്വാസനാളം, അന്നനാളം എന്നിവയിൽ വലിയ അളവിൽ രക്തത്തിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തി. ഇത് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും സഹോദരന് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.