കുവൈറ്റ് സിറ്റി: കുവൈത്ത് സിവിൽ ഐഡിയിലെ ഫോട്ടോ മാറ്റാൻ പുതിയ ഒപ്ഷൻ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). പൗരന്മാർക്കും പ്രവാസികൾക്കും സഹൽ ആപ്പ് വഴി നേരിട്ട് സ്വകാര്യ ഫോട്ടോകൾ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയുന്നതാണ് പുതിയ സേവനം.
പൊതു സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും ഭരണ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനമെന്ന് അധികൃതർ അറിയിച്ചു. സഹൽ ആപ്പ് വഴി ഉപയോക്താക്കൾക്ക് പ്രക്രിയ പൂർണ്ണമായും ഓൺലൈനായി എളുപ്പത്തിൽ പൂർത്തിയാക്കാം.
നേരിട്ടുള്ള ഓഫിസ് സന്ദർശനങ്ങൾ ഇതുവഴി ഒഴിവാക്കാം. ഫോട്ടോയുടെ സാധൂകരണത്തിന് അനുബന്ധരേഖകളും അപ്ലോഡ് ചെയ്യേണ്ടിവരും. അപേക്ഷകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായാൽ അപേക്ഷകരെ അറിയിക്കും.
ഫോട്ടോ മാറ്റാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.