വൈ.എം.സി.എ ക്വിസ് മത്സര ജേതാക്കൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് വൈ.എം.സി.എ നേതൃത്വത്തിൽ എട്ടാമത് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് കുവൈത്ത്, രണ്ടാം സ്ഥാനം ഐ.പി.സി അഹ്മദി, മൂന്നാം സ്ഥാനം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക കുവൈത്ത് എന്നിവ നേടി.
ഫാ. ബിജു പാറയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു വർക്കി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും വൈസ് പ്രസിഡന്റ് മാത്യൂസ് മാമ്മൻ നന്ദിയും പറഞ്ഞു. സൂസൻ ആൻഡ്രൂസ് ക്വിസ് മാസ്റ്ററായും ഡോ. സണ്ണി ആൻഡ്രൂസ് കൺവീനറായും പ്രവർത്തിച്ചു. എ.ഐ. കുര്യൻ (രക്ഷാധികാരി, പാസ്റ്റർ ടൈറ്റസ് വർഗീസ്), വി.ടി. എബ്രഹാം എന്നിവർ സംസാരിച്ചു. മാത്യു കോശി, സുനു ഈപ്പൻ, ജോഷി ജോയി, മനോജ് മാത്യു, അലക്സ് ചെറിയാൻ, സന്തോഷ് എം. ഫിലിപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.