കുവൈത്ത് സിറ്റി: കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് നദ്റ അവ്വാദ് നാസിഫ് എന്ന ലബനീസ് വേ രുകളുള്ള അമേരിക്കൻ വനിത ഒരു വിഡിയോ ക്ലിപ് പുറത്തുവിട്ടു. സുഡാനും ഇൗജിപ്തിനും ന ടുവിലായി ‘യെല്ലോ മൗണ്ടെയ്ൻ’ എന്നൊരു രാജ്യം ഉണ്ടെന്നും താൻ അവിടത്തെ പ്രധാനമന്ത്രിയാണെന്നും അവകാശപ്പെട്ടായിരുന്നു വിഡിയോ.
അഭയാർഥികളുടെ സ്വന്തം നാടായിരിക്കും ഇതെന്നും എല്ലാ അഭയാർഥികൾക്കും ഇവിടേക്ക് സ്വാഗതമെന്നും നദ്റ അവ്വാദ് വ്യക്തമാക്കി. ജനീവയിലാണ് നിർദിഷ്ട രാജ്യത്തിെൻറ താൽക്കാലിക ഒാഫിസ് സ്ഥിതി ചെയ്യുന്നത്. കുവൈത്തിൽനിന്നും 17,000 പേർ യെല്ലോ മൗണ്ടെയ്നിൽ പൗരത്വത്തിന് അപേക്ഷിച്ചതായി റോയൽ ഒാഫിസ് രാഷ്ട്രീയകാര്യ കൺസൽട്ടൻറ് അബ്ദുല്ല അൽ യഹ്യ പറഞ്ഞു. ഇതിൽ 12,000 പേർ ബിദൂനികളും 5000 പേർ നിലവിൽ കുവൈത്തിൽ താമസിക്കുന്ന മറ്റു രാജ്യക്കാരുമാണ്. മൊത്തം അപേക്ഷകരിൽ 6000 പേർക്ക് ഇതിനകം സിവിൽ നമ്പർ ലഭിച്ചതായും യെല്ലോ മൗണ്ടെയ്ൻ റോയൽ ഒാഫിസ് അധികൃതരെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. തെൻറ ‘രാജ്യം’ കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും എംബസി സ്ഥാപിക്കാനാവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചതായും അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
അതേസമയം, കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല. ലോകത്തെമ്പാടുമുള്ള അഭയാർഥികളെ ക്ഷണിച്ചുകൊണ്ട് പുതിയൊരു രാഷ്ട്ര രൂപകൽപനക്ക് ആഹ്വാനം ചെയ്തുള്ള വിഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവരായി 1,20,000ത്തോളം ബിദൂനികളാണ് കുവൈത്തിൽ ഉള്ളത്. ഇവർ കുവൈത്ത് പൗരത്വം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ബിദൂനികളിൽ വലിയൊരു വിഭാഗം പൗരത്വത്തിന് അർഹരല്ലെന്നാണ് സർക്കാർ നിലപാട്. 34,000 ബിദൂനികൾ മാത്രമാണ് യഥാർഥത്തിൽ പൗരത്വം അർഹിക്കുന്നവരായി ഉള്ളതെന്നാണ് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. യുദ്ധം തകർത്ത സിറിയയിൽനിന്നുള്ള ധാരാളം പേരും വർഷങ്ങളായി സ്വന്തം നാട്ടിൽ പോവാതെ കുവൈത്തിൽ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.