Posted On
date_range Updated On
date_range ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനം
കുവൈത്ത് സിറ്റി: ലോക മലയാളം ടോ സ്റ്റ് മാസ്റ്റേഴ്സിന്റെ വാർഷിക സമ്മേളനം ജൂൺ 13,14 തീയതികളിൽ നടക്കും.ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആണ് ആതിഥേയത്വം വഹിക്കുന്നത്.
കുവൈത്ത് സമയം വൈകീട്ട് 3.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ പരിപാടി വീക്ഷിക്കാമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യ, യു.എ.ഇ, ഒമാൻ, യു.എസ്.എ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് രാജ്യങ്ങളിലെ മത്സരാർഥികൾ പങ്കെടുക്കും.
അന്താരാഷ്ട്ര പ്രസംഗം, അവലോകന പ്രസംഗം, തത്സമയ പ്രസംഗം, നർമ പ്രഭാഷണം എന്നിവയാണ് മത്സര ഇനങ്ങൾ. കവിയും എഴുത്തുകാരുമായ ആലങ്കോട് ലീല കൃഷ്ണൻ, ഷീല ടോമി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വിവരങ്ങൾക്ക്: 99024673
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.