കുവൈത്ത് സിറ്റി: 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്ത് മുൻ നിരയിൽ. ആഗോളതലത്തിൽ 30ാം സ്ഥാനത്തും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ് കുവൈത്ത്. ഗാലപ്പും ഐക്യരാഷ്ട്രസഭയുടെ സസ്റ്റൈനബ്ൾ ഡവലപ്മെന്റ് സൊലൂഷ്യൻസുമായും സഹകരിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെന്റർ ഫോർ വെൽബീയിംഗാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2022 മുതൽ 2024 വരെയുള്ള വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുജന വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ കുവൈത്തിന്റെ പുരോഗതി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ജീവിത സംതൃപ്തി അളക്കുന്ന പ്രധാന മെട്രിക് ആയ കാന്റ്രിൽ ലാഡറിൽ കുവൈത്ത് ആഗോളതലത്തിൽ 30ാം സ്ഥാനം നേടി. ആഗോള സംഭാവന സൂചികയിൽ 33ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 46ാം സ്ഥാനത്തും അപരിചിതരെ സഹായിക്കുന്നതിൽ 27ാം സ്ഥാനത്തുമാണ് രാജ്യം.
ഗൾഫിൽ യു.എ.ഇയാണ് മുന്നിൽ. ഓവറോൾ ഹാപ്പിനസിൽ ആഗോളതലത്തിൽ 21ാം സ്ഥാനത്തും സംഭാവനാസൂചികയിൽ 16ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 19ാം സ്ഥാനത്തുമാണ് യു.എ.ഇ. സൗദി അറേബ്യ കുവൈത്തിന് പിറകിൽ ആഗോളതലത്തിൽ 32ാം സ്ഥാനത്താണ്. സംഭാവനകളിൽ 48ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 92ാം സ്ഥാനത്തുമാണ് സൗദി.
അറബ് രാജ്യങ്ങളിൽ ലിബിയ- 74, അൾജീരിയ -83, ജോർഡൻ -92, ഇറാഖ് -93, ലെബനൻ -99, ഫലസ്തീൻ -101, ഈജിപ്ത് -110, മൊറോക്കോ -111, സുഡാൻ -117, തുനീഷ്യ -119, ജിബൂട്ടി- 120, മൗറിത്താനിയ -122 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.