തലശ്ശേരി വെൽഫെയർ അസോസിയേഷൻ വേൾഡ് കപ്പ് പ്രവചന മത്സരം ഫ്ലെയർ പ്രകാശനം
ചെയർമാൻ നിസാം നാലകത്ത് ഫ്ലെമിങ്ങോ ഗൾഫ് ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ റോഷന് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ലോകകപ്പ് പ്രവചന മത്സര ഫ്ലെയർ പ്രകാശനം
കുവൈത്ത് സിറ്റി: തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചന മത്സര ഫ്ലെയർ പ്രകാശനം ചെയ്തു. ഫ്ലെയർ പ്രകാശനം ചെയർമാൻ നിസാം നാലകത്ത് ഫ്ലെമിങ്ങോ ഗൾഫ് ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ റോഷന് നൽകി നിർവഹിച്ചു.
പ്രസിഡണ്ട് തെൻവീർ അധ്യക്ഷത വഹിച്ചു. സി.എൻ അഷറഫ്, സത്താർ, മുഹമ്മദലി, റിഷ്ദിൻ, പി. പി. ഫൈസൽ, റോഷൻ, വഹാബ്, ഷെയിൻ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ എ.കെ നൗഷാദ് സ്വാഗതവും, റഹീം നന്ദിയും പറഞ്ഞു.ലോകകപ്പ് ജേതാക്കളെയും, സെമി ഫൈനലിൽ പ്രവേശിക്കുന്ന ടീമിനെയും പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.