Posted On
date_range Updated On
date_range 18ാം നിലയിൽനിന്ന് തൊഴിലാളി ചാടി മരിച്ചനിലയിൽ
കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് തൊഴിലാളി കെട്ടിടത്തിെൻറ 18ാം നിലയിൽനിന്ന് ചാടി മരിച്ചനിലയിൽ. ഫഹാഹീലിലെ കെട്ടിടത്തിന് താഴെയാണ് മൃതദേഹം കണ്ടത്. ഇവർ ഇതേനിലയിലെ ഡെൻറൽ ക്ലിനിക് ജീവനക്കാരനുമായി തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. തർക്കത്തിനു ശേഷം ഇവർ കുതിച്ചെത്തി ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുെന്നന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് 'അൽറായ്' ദിനപത്രം റിപ്പോർട്ട് ചെയ്തു. മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.