കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്യാമ്പ് കണ്ടെത്തി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് മരുഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്യാമ്പ് കണ്ടെത്തിയത്. ഇവിടെ നിന്ന് 12 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ക്യാമ്പ്.
അനധികൃത മത്സ്യബന്ധന കേന്ദ്രമായി ക്യാമ്പ് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംരക്ഷിത മേഖലകളിൽ പ്രവേശിക്കാൻ തൊഴിലാളികൾ ബഗ്ഗികൾ ഉപയോഗിച്ചിരുന്നുവെന്നും പിടിച്ച മത്സ്യം ഉടമയുടെ റെസ്റ്റോറന്റ് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. 20 മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായ തൊഴിലാളികളെ നാടുകടത്തുമെന്നും സ്പോൺസർമാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ക്യാമ്പ് ഉടൻ പൊളിച്ച് മാറ്റുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.