രക്തദാന ക്യാമ്പുമായി വനിതകളുടെ കൂട്ടായ്മ

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതാ ദിനാഘോഷ ഭാഗമായി മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിെൻറ വനിത വിഭാഗമായ എയ്ഞ്ചൽസ് വിങ്ങും ചേർന്ന് രക്തദാന ക്യാമ്പ് നടത്തുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ബി.ഇ.സി എക്സ്ചേഞ്ച്, ബദർ അൽ സമ മെഡിക്കൽ സെൻറർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണിത്.

സ്ത്രീകളെ സമസ്ത മേഖലകളിലേക്കും മുന്നോട്ട് കൊണ്ടുവരുക എന്ന തങ്ങളുടെ ലക്ഷ്യത്തോടെയാണ് സന്നദ്ധ രക്തദാനത്തിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് ഭാരവാഹികൾ പറഞ്ഞു. രക്തദാനത്തെക്കുറിച്ച് സ്ത്രീകൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കി അവരെ ബോധവത്കരിക്കാനുള്ള തുടക്കമായി ഈ സഹകരണം മാറുമെന്നാണ് പ്രത്യാശ. രക്തദാനം ചെയ്യാൻ കഴിയുന്നവർ 97565050 (മലയാളി മംസ്) /69997588 (ബി.ഡി.കെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - International Women's Day Celebration: Women's Blood Donation Camp at Jabriya Central Blood Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.