കുവൈത്ത്സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ശീതകാല വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീ പ്രവാസി തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ നടന്ന കാമ്പയിനില്‍ നിരവധി അന്തേവാസികൾ പങ്കെടുത്തു.
സീസണൽ ഇൻഫ്ലുവൻസക്കും നെവസ് വൈറസിനുമെതിരെയാണ് വാക്സിനേഷൻ കാമ്പയിൻ നടത്തിയത്. ശരീരവേദന, ജലദോഷം, ക്ഷീണം എന്നിവക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്. പ്രവാസി തൊഴിലാളികളുടെ അഭയ കേന്ദ്രത്തില്‍ മികച്ച സൗകര്യമാണ് നല്‍കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.