കുവൈത്ത് സിറ്റി: രാജ്യത്ത് പഠന സമ്പ്രദായം ഓൺലൈനായി തുടരും. സ്കൂളുകൾ വൈകാതെ തുറക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളും റിപ്പോർട്ടുകളും വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദ്യാഭ്യാസ പ്രക്രിയ ഇ-ലേണിംഗിലൂടെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരിട്ടുള്ള സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുന്നത് സംബന്ധിച്ചോ നിലവിലുള്ള ക്രമീകരണങ്ങളിൽ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് സംബന്ധിച്ചോ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യത പ്രാധാനമാണെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം വിവരങ്ങൾ ശേഖരിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഉണർത്തി.
ഫെബ്രുവരി 28ന് യു.എസ്,ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ മേഖലയിലും രാജ്യത്തും രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് സ്കൂൾ അധ്യയനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റിയത്.
സംഘർഷത്തിന് അയവു വന്നതോടെ പഠനം പഴയ നിലയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.