കുവൈത്ത് സിറ്റി: സർക്കാർ പ്ലാറ്റ്‌ഫോമായ സഹൽ ആപ്പുവഴി മൊബൈൽ ഫോൺ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പുതിയ സേവനം കമ്യൂണിക്കേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതുവഴി ഉപയോക്താക്കൾക്ക് സ്വന്തം ഫോണിലെ ബാലൻസ് തുക മറ്റൊന്നിലേക്ക് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാം. ബിൽ കുടിശ്ശിക തീർക്കുന്നതിനായി മറ്റൊരു കണക്ഷനിലെ അധിക ബാലൻസ് തുക ഉപയോഗിക്കാമെന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത.
ഇ-ഗവൺമെന്റ് സേവനങ്ങൾ വിപുലീകരിക്കൽ, ഉപയോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തൽ എന്നീ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.
സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകളിലൂടെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ലളിതമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം വർധിപ്പിക്കലും ഇതുവഴി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.